പ്രേമത്തിനായി ഒരു ദിവസം....
മഞ്ഞിന്റെ തൂവലുകള്‍ കൊഴിഞ്ഞുതീരുന്ന ഫിബ്രവരിയില്‍ അനുരാഗികള്‍ക്ക് മാത്രമായി വാലന്റൈന്‍ ദിനമെത്തുന്നു . പ്രേമത്തിന്റെ നിമിഷങ്ങളെണ്ണിക്കഴിയുന്ന ഇണകളുടെ ഹൃദയങ്ങളിലേക്ക് വീണ്ടുമൊരു ഫിബ്രവരി 14 എത്തുകയായി...
പ്രേമത്തിന്റെ രുചിയറിഞ്ഞവരോട് എന്തിനാണ് പ്രേമിക്കുന്നതെന്ന് ചോദിച്ചാല്‍ പിന്നെ എന്തിനാണ് ജീവിക്കുന്നതെന്നായിരിക്കും അവരുടെ മറുപടി. പ്രേമത്തിന്റെ വിലയറിയാത്തവര്‍ ചരിത്രത്തെ രക്തത്തിലൂടെ വലിച്ചിഴ്യക്കുമെന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഏറ്റവും നന്നായി പ്രേമിക്കുമ്പോഴാണ് ഏറ്റവും നന്നായി എഴുതാന്‍ കഴിയുന്നതെന്ന് ഹെമിംഗ്വെയേ പോലുള്ള എഴുത്തുകാരും പറഞ്ഞിട്ടുണ്ട്.
കരള്‍തുടിപ്പിലാകെ ഇണക്കിളിയുടെ നിശ്വാസംനിറയുന്ന പ്രേമത്തിന്റെ മാന്ത്രികത മറക്കാനാവാത്തതാണ്. പ്രേമലിഖിതത്തിന്റെ വരികളില്‍ ഹൃദയം നഷ്ടപ്പെടാനും ഒരു കരസ്പര്‍ശത്തില്‍ ഒരു സമുദ്രത്തെ അറിയുവാനും അനുരാഗികള്‍ക്ക് മാത്രമേ കഴിയു.
സമ്പന്നമായ പ്രണയപാരമ്പര്യമുള്ള നമ്മള്‍ എന്തിനാണ് പാശ്ചാത്യ സംസ്കാരത്തിന്റെ ചുമടും താങ്ങിയെത്തുന്ന വാലന്റൈന്‍ ദിനമാഘോഷിക്കുന്നതെന്ന് ചോദിക്കുന്നവരുണ്ടാകും. പ്രണയം ആഘോഷിക്കുവാന്‍ എന്തും ഒരു കാരണമാണ് എന്നതാണ് അവര്‍ക്കുള്ള മറുപടി. പ്രണയത്തിന്് എവിടെ കാലവും ദേശവും? പ്രണയത്തിന് എവിടെ സമയവും സന്ദര്‍ഭവും?
1












Click it and Unblock the Notifications