Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി യുവാക്കളുടെ ദേശാടനം കൂടുന്നു...

മലയാളി യുവാക്കളുടെ ദേശാടനം കൂടുന്നു...

കേരളത്തില്‍ നിന്നുള്ള ദേശാടകരില്‍ 80 ശതമാനവും പുരുഷന്മാരാണ്. ഇവരില്‍ വളരെ കുറച്ചു പേരെ അന്യ നാടുകളില്‍ സ്ഥിരതാമസമാക്കാറുള്ളൂ. ഈ പുരുഷന്മാരെകൂടി കണക്കിലെടുത്താല്‍ കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം 957: 1000 എന്ന സ്ഥിതിയാകുമത്രെ. അതായത് ആയിരം പുരുഷന്മാര്‍ക്ക് 957 സ്ത്രീകള്‍ എന്ന നില. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ആയിരം സ്ത്രീകള്‍ക്ക് 43 പുരുഷന്മാര്‍ അധികമാകമാണെന്നര്‍ത്ഥം.

കേരളത്തിലെ കുറഞ്ഞ മരണനിരക്കാണ് കേരളത്തിലെ ജനസംഖ്യയിലുള്ള പെണ്‍മേല്‍കോയ്മയ്ക്ക് ഇതുവരെ കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ കേരളീയപുരുഷന്മാരുടെ പരദേശവാസം ഇതു വരെ ആരും കണക്കിലെടുത്തിരുന്നില്ലെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

പുതിയ കണ്ടെത്തലുകളില്‍ ഏറ്റവും പ്രധാനം കേരളത്തില്‍ പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്ക് കുറഞ്ഞുവരുന്നു എന്ന വസ്തുതയാണ് . 14 ജില്ലകളില്‍ 12 ലും പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നു. കോട്ടയം, കൊല്ലം ജില്ലകളില്‍ ആണ്‍കുട്ടികളുടെ ജനനനിരക്ക് വളരെ കൂടുതലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

കാസര്‍കോഡ് ജില്ലയില്‍ നടന്ന പഠനത്തില്‍ കണക്കുകള്‍ ഇങ്ങനെ സംസാരിക്കുന്നു- 1981 ല്‍ ജില്ലയിലെ സ്ത്രീ -പുരുഷ അനുപാതം എടുത്തപ്പോള്‍ സ്ത്രീകളുടെ എണ്ണം കൂടുതലായിരുന്നു. എന്നാല്‍ 1991 ആയപ്പോള്‍ സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടേതിനേക്കാള്‍ കുറഞ്ഞു. കോഴിക്കോടും വയനാടുമൊഴിച്ചുള്ള എല്ലാ ജില്ലകളും ഏതാണ്ട് ഇതേ കണക്കാണ് കാണിക്കുന്നത്.

എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നും വ്യത്യസ്തമായി കോഴിക്കോട്ടു മാത്രം പെണ്‍മേല്‍കോയ്മ തുടരുന്നതിന്റെ കാരണം വ്യക്തമല്ല. 1981 ല്‍ കോഴിക്കോട്ടെ പുരുഷ-സ്ത്രീ അനുപാതം എടുത്തപ്പോള്‍ സ്ത്രീകളുടെ എണ്ണം കൂടുതലായിരുന്നുവെന്ന് കണക്കുകള്‍ കാണിക്കുന്നു. 1991 ആയപ്പോള്‍ പുരുഷന്മാരുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീകളുടെ എണ്ണം പിന്നെയും ഉയരുന്നതായാണ് കണ്ടത്. ശിശുമരണനിരക്ക് കുറയുന്നതിലും കോഴിക്കോട് മുന്‍പന്തിയില്‍ തന്നെയാണ്.

3

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+