കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാര്‍ എന്തു ചെയ്തു..?

  • By Staff
Google Oneindia Malayalam News

സര്‍ക്കാര്‍ എന്തു ചെയ്തു..?

ആന കൊടുത്താലും ആശ കൊടുക്കരുതെന്നാണല്ലോ...പ്രവാസികള്‍ക്ക് മാറി മാറി കേരളം ഭരിച്ചവര്‍ കൊടുക്കുന്ന ആശകള്‍ക്ക് കൈയ്യും കണക്കുമില്ല! പക്ഷേ ആശകള്‍ പലപ്പോഴും നിരാശകളായി മാറിയെന്നു മാത്രം. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതികള്‍ പലതും കടലാസിലും മന്ത്രിമാരുടെ വാഗ്ദാനങ്ങളിലും മാത്രമൊതുങ്ങി. പ്രവാസികളുടെ സമ്പാദ്യം സംസ്ഥാനത്തെ വ്യാവസായിക വികസനത്തിനുപയോഗിക്കത്തക്ക രീതിയില്‍ ഒരു കേരള സമ്പാദ്യ പദ്ധതി അടുത്ത കാലത്ത് സര്‍ക്കാര്‍ വിഭാവനം ചെയ്തിരുന്നു. പ്രമുഖരായ വിദേശമലയാളി വ്യവസായ സംരംഭകരുടെ അഭ്യര്‍ത്ഥന പ്രകാരമായിരുന്നു ഇത് . എന്നാല്‍ സമ്പാദ്യപദ്ധതി കാര്യക്ഷമമാക്കുകയോ അതുപയോഗിച്ച് വ്യാവസായികമേഖല അഭിവൃദ്ധിപ്പെടുത്തുകയോ ചെയ്തിട്ടില്ല.

കൊട്ടിഘോഷിച്ച് സ്ഥാപിച്ച പ്രവാസി സുരക്ഷാ പദ്ധതിയുടെ അവസ്ഥയെന്തായി എന്ന് പ്രവാസികള്‍ക്കു പോലുമറിയില്ല.

അടുത്ത കാലത്തു മാത്രമാണ് വിദേശമലയാളിക്കു വേണ്ടി സര്‍ക്കാര്‍ എന്തെങ്കിലും കാര്യമായി ചെയ്തത്. പ്രവാസികളുടെ ക്ഷേമത്തിനായി ഒരു വകുപ്പും( നോര്‍ക), പ്രവാസി വനിതകള്‍ക്കു മാത്രം ഇന്‍ഷ്വറന്‍സും പിന്നെ പ്രവാസികള്‍ക്ക് പെന്‍ഷന്‍ പദ്ധതിയും.

എന്നാല്‍ ഇതു മാത്രം മതിയോ..?
വിദേശത്തേയ്ക്കുള്ള വിമാനക്കൂലി വളരെ ഉയര്‍ന്നതാണെന്ന് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നു. സമ്പാദ്യമെല്ലാം യാത്രയ്ക്ക് ചിലവഴിക്കേണ്ടി വരുന്ന അവസ്ഥ തങ്ങളെ ദുരിതത്തിലാക്കുന്നതായി പ്രവാസികള്‍ പരാതിപ്പെടുന്നു.

ഏറ്റവും കൂടുതല്‍ മലയാളികള്‍ വിദേശത്തു ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ്. 36.3 ശതമാനം പ്രവാസികളും സൗദിയിലാണ്. രണ്ടാം സ്ഥാനത്ത് യു എ ഇ ആണ്-35.9 ശതമാനം. കുവൈറ്റില്‍ 4.6 ശതമാനം. ഗള്‍ഫ് രാജ്യങ്ങളിലാകെ 18.5 ശതമാനം പ്രവാസികള്‍. യു എസ് എ യില്‍ 1.5 ശതമാനം. ബ്രിട്ടണില്‍ 0.2 ശതമാനം.

പ്രവാസികളുടെ പ്രവാസകാലാവധിയും വളരെ കുറവാണ്. കൂടുതല്‍ പേരും ഒന്നു മുതല്‍ അഞ്ചു വര്‍ഷം വരെ വിദേശത്തു ചിലവഴിച്ചവരാണ്. 41.3 ശതമാനം ഈ വിഭാഗത്തില്‍ പെടുന്നു. 20 വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തവര്‍ വെറും 3.8 ശതമാനം മാത്രമാണ്. 10 നും 15 നും ഇടയില്‍ വര്‍ഷം ജോലി ചെയ്തവര്‍ 10.6 ശതമാനം. 15 മുതല്‍ 20 വരെ വര്‍ഷം ജോലി ചെയ്തവര്‍ 6.2 ശതമാനം.

പ്രവാസികളില്‍ നല്ലൊരു പങ്കും കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്നവരാണ്. 50.5 ശതമാനം പേരും 5000 നും 10,000 നും ഇടയില്‍ മാസശമ്പളം കിട്ടുന്നവരാണ്. 19.4 ശതമാനം പേരും 5000 രൂപയില്‍ താഴെ വരുമാനക്കാര്‍. 10,000 നും 20,000 നും ഇടയില്‍ കിട്ടുന്നവര്‍ 20.7 ശതമാനം. 20,000 നും30,000 നും ഇടയില്‍ വാങ്ങുന്നവര്‍ 5.5 ശതമാനം മാത്രമാണ്. 30,000 നും 50,000 നും ഇടയില്‍ വാങ്ങുന്നവര്‍ 2.6 ശതമാനം. 50,000 നും ഒരു ലക്ഷത്തിനും ഇടയില്‍ വാങ്ങുന്നവര്‍ 1.1 ശതമാനം. ഒരു ലക്ഷത്തിനു മേല്‍ മാസവരുമാനമുള്ളവര്‍ വെറും 0.2 ശതമാനം.

സമ്പാദ്യം ബഹുവിചിത്രം

പ്രവാസികളുടെ സമ്പാദ്യരീതി ബഹുവിചിത്രമാണ്. അടുത്ത ബന്ധുക്കളുടെ കല്യാണം നടത്താന്‍ പണം ചെലവിട്ടവരാണ് അധികം പേരും. 15. 9 ശതമാനം നിക്ഷേപവും ഈ രീതിയില്‍ ചെലവായി. പിന്നീട് വരുന്നത് സ്ഥലം വാങ്ങലിനാണ്. 11.2 ശതമാനമാണ് സ്ഥലം വാങ്ങാന്‍ ഉപയോഗിച്ചിരിക്കുന്നത്. 1.8 ശതമാനംവാഹനം വാങ്ങാന്‍. വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 5.1 ശതമാനം. ചികിത്സയ്ക്ക് 8.2 ശതമാനം. ബാങ്ക് നിക്ഷേപം വെറും 7.3 ശതമാനം. ഓഹരികളില്‍ 0.3 ശതമാനം. വ്യവസായ സംരംഭങ്ങളുടെ കാര്യമാണ് കഷ്ടം- വെറും 0.2 ശതമാനം മാത്രമാണ് വ്യവസായസംരംഭങ്ങളിലെ നിക്ഷേപം.

കെട്ടിടങ്ങളിലും സ്ഥലങ്ങളിലും സമ്പാദ്യം മുടക്കി പാപ്പരായവരാണ് വിദേശമലയാളി പ്രത്യേകിച്ചും ഗള്‍ഫ് മലയാളി കൂടുതലും. കെട്ടിടങ്ങളില്‍ മുടക്കിയിരിക്കുന്ന സമ്പാദ്യം 17.4 ശതമാനമാണ്. ഇക്കഴിഞ്ഞ വര്‍ഷം സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് നടത്തിയ സര്‍വേയിലെ ചിത്രമാണിത്.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X