Get Updates
Get notified of breaking news, exclusive insights, and must-see stories!

വികൃതിപ്പയ്യന്റെ അപ്രതീക്ഷിത അരങ്ങേറ്റം

വികൃതിപ്പയ്യന്റെ അപ്രതീക്ഷിത അരങ്ങേറ്റം

ഹര്‍ഭജന്റെ അന്താരാഷ്ട്ര ക്രിക്കറ്റിലെ അരങ്ങേറ്റം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു. 1998ല്‍ ബാംഗ്ലൂരില്‍ ആസ്ത്രേലിയക്കെതിരെ നടന്ന ടെസ്റില്‍. ആ ടെസ്റില്‍ ഇന്ത്യ തോറ്റു. അന്നൊന്നും കാര്യമായ പ്രകടനം നടത്താന്‍ കഴിയാതിരുന്ന സര്‍ദാര്‍ജിയുടെ ബൗളിംഗ് ആക്ഷന്‍ വിവാദമായത് കൂനില്‍ മേല്‍ കുരുവായി. പിന്നീട് മാസങ്ങളോളം ടീമില്‍ നിന്ന് പുറത്ത്. ഇതിനിടയില്‍ അച്ചടക്ക പ്രശ്നത്തിന്റെ പേരില്‍ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ശാസനയും കേള്‍ക്കേണ്ടി വന്നു.

ഇംഗ്ലണ്ട് ഓഫ് സ്പിന്നര്‍ ഫ്രെഡ് ടിറ്റ്മസിന്റെ ശിക്ഷണത്തില്‍ കുറവുകള്‍ പരിഹരിച്ചെത്തിയ ഹര്‍ഭജനെ 1999ല്‍ ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലേക്ക് തിരിച്ചു വിളിച്ചെങ്കിലും ടീമില്‍ നിന്ന് പുറത്താകാന്‍ തന്നെയായിരുന്നു നിയോഗം.

പ്രധാന ഓഫ് സ്പിന്നിര്‍ അനില്‍ കുംബ്ലെക്ക് പരിക്കേറ്റതു മൂലമാണ് ആസ്ത്രേലിയക്കെതിരായ ടെസ്റുകളിലേക്ക് സെലക്ടര്‍മാര്‍ ഹര്‍ഭജനെ പരിഗണിച്ചത്. എന്നാല്‍ ടീമില്‍ സ്ഥാനമുറപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തന്നെയായിരുന്നു സര്‍ദാര്‍ജിയുടെ വരവ്. അതിനായി അദ്ദേഹം ലെഗ് ബ്രേക്ക് എറിയുന്നതിന് പ്രത്യേക പരിശീലനം നേടുകയും ചെയ്തു. ഹര്‍ഭജന്‍ ഏറ്റവും വിലമതിക്കുന്ന ഗില്‍ക്രിസ്റിന്റെ വിക്കറ്റ് (മൂന്നാം ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സ്) ഈ ലെഗ് ബ്രേക്കിലാണ് പിറന്നത്.

എന്നാല്‍ ഈ നേട്ടങ്ങള്‍ക്കിടയിലും ഹര്‍ഭജന്റെ ഓര്‍മ്മകള്‍ക്ക് കണ്ണീരിന്റെ നനവുണ്ട്. ആറ് മാസം മുമ്പ് മരിച്ച അച്ഛന്‍ സര്‍ദേവ് സിംഹിനെക്കുറിച്ചാണത്. ഹര്‍ഭജനെ ടിവിയില്‍ കാണാനും നേട്ടങ്ങള്‍ കൊയ്യുന്നത് കണ്ട് മനം കുളിര്‍ക്കാനും ഏറെ ആഗ്രഹിച്ചത് ആ അച്ഛനായിരുന്നു.

എന്തായാലും കയറ്റിറക്കങ്ങളിലൂടെ നീങ്ങിയ ഹര്‍ഭജന്റെ ക്രിക്കറ്റ് ജീവിതം താളം കണ്ടെത്തിയിരിക്കുന്നു. അനില്‍ കുംബ്ലെക്കു ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്ചൂണ്ടിക്കാണിക്കാന്‍ കിടയറ്റൊരു സ്പിന്നര്‍. പക്ഷേ, കൊച്ചു സര്‍ദാര്‍ജിയുടെ വെല്ലുവിളികള്‍ തുടങ്ങുന്നതേയുള്ളൂ. വിദേശ രാജ്യങ്ങളില്‍ മികച്ച പ്രകടനം പുലര്‍ത്തുകയും സ്ഥിരത കൈവരിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ ക്രിക്കറ്റ് ലോകം ഹര്‍ഭജനെ മികച്ച സ്പിന്നറായി അംഗീകരിക്കുകയുള്ളൂ. അതിനുള്ള ശ്രമങ്ങളാകട്ടെ ഇനി ഹര്‍ഭജന്റേത്.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+