ഓഹരി തകര്‍ച്ചയില്‍ തകരുന്ന കുടുംബങ്ങള്‍...
കൊല്‍ക്കത്തയിലെ അഭിഷേക് ബങ്ക വിവാഹം കഴിച്ച് മധുവിധു സ്വപ്നങ്ങളോടെയാണ് ദില്ലിയിലേയ്ക്ക് വണ്ടി കയറിയത്. ഒപ്പം ചില ബിസിനസ് ലക്ഷ്യങ്ങളും ബങ്കയ്ക്കുണ്ടായിരുന്നു. തന്റെ ഓഹരി കച്ചവടം ഒന്നു കൂടെ കൊഴുപ്പിക്കണം. ബ്രോക്കറിങ്ങിലൂടെ കൂടുതല്‍ പണം നേടണം. നവവധു സോനയെയും കൂട്ടി ദില്ലിയിലെത്തിയ അഭിഷേകിന് തന്റെ സ്വപ്നങ്ങള്‍ നെയ്തു തുടങ്ങുന്നതിനു മുമ്പേ തിരിച്ചടിയേറ്റു...2001 മാര്‍ച്ച് ഒമ്പത് വെള്ളിയാഴ്ച കൊല്‍ക്കത്ത ഓഹരി വിപണി ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മുടക്കിയ ലക്ഷങ്ങള്‍ക്ക് പതിനായിരങ്ങളുടെ വില പോലുമില്ലാതായി...ജീവിത്തിലേയ്ക്ക് നടന്നു തുടങ്ങിയിരുന്ന ആ ദമ്പതിമാരുടെ മുന്നില്‍ ഒറ്റ വഴിയേ അവശേഷിച്ചിരുന്നുള്ളൂ...ആത്മഹത്യ. ഇരുവരും ഒരുമിച്ച് ജീവനൊടുക്കി..
മാര്‍ച്ച് 22 വ്യാഴാഴ്ച ദില്ലിയില്‍ തന്നെ മറ്റൊരു കുടുംബം ആത്മഹത്യയുടെ വഴി തേടി. 37 കാരനായ സഞ്ജയ് അഗര്‍വാളും 34 കാരിയായ ഭാര്യ സപ്നയും രണ്ടു മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. ഓഹരിവിപണിയില്‍ സബ്ബ്രോക്കറായിരുന്നു അഗര്‍വാള്‍. വിപണിയുടെ തകര്‍ച്ചയ്ക്കൊപ്പം തങ്ങളുടെ ജീവിതവും തകര്‍ന്നതില്‍ മനം നൊന്തായിരുന്നു ഇവരുടെയും ആത്മഹത്യ.
ഇത് രണ്ട് ഒറ്റപ്പെട്ട ദുരന്തങ്ങളല്ല. അടുത്തയിടെയുണ്ടായ ഓഹരിത്തകര്‍ച്ചയില്‍ എല്ലാം നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളുടെ പ്രതിനിധികള്‍ മാത്രമാണ് അഭിഷേക് ബങ്കയും സഞ്ജയ് അഗര്‍വാളും അവരുടെ കുടുംബവും.
1991 നു ശേഷം ഓഹരിവിപണിയിലുണ്ടായ ഏറ്റവും വലിയ തകര്‍ച്ചയാണ് മാര്‍ച്ച് ആദ്യ വാരങ്ങളില്‍ ഉണ്ടായത്. രാജ്യത്തെ ഓഹരിക്കമ്പോളം ചൂതാട്ടക്കാരുടെയും അദൃശ്യമാഫിയകളുടെയും പിടിയിലമര്‍ന്ന് തകരുമ്പോള്‍ നഷ്ടപ്പെടുന്നത് ആയിരക്കണക്കിനാളുകളുടെ സമ്പാദ്യമാണ്. ഒപ്പം അവര്‍ നെയ്തെടുത്ത ജീവിതസ്വപ്നങ്ങളും...
1












Click it and Unblock the Notifications