കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും സ്ഥിതി ഗുരുതരം...

  • By Staff
Google Oneindia Malayalam News

കൊച്ചിയിലെ പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ഗൃഹനാഥന്റെ കഥയിതാ...

നഗരത്തിലെ വസ്തുവായിരുന്നു ഇദ്ദേഹത്തിന്റെ ഏകസമ്പാദ്യം. സാമാന്യം നല്ല വില കിട്ടിയപ്പോള്‍ ആ വസ്തു വിറ്റു. കിട്ടിയ 18 ലക്ഷം രൂപ ഏതെങ്കിലും ബാങ്കില്‍ സ്ഥിരനിക്ഷേപമാക്കാനായിരുന്നു ഇദ്ദേഹത്തിന്റെ പദ്ധതി. എന്നാല്‍ പണവുമായി ബാങ്കില്‍ ചെന്നപ്പോള്‍ ഓഹരിക്കമ്പക്കാരനായ ബാങ്ക് മാനേജര്‍ നിക്ഷേപകനെ പിന്തിരിപ്പിച്ചു. കിട്ടിയ പണം ഓഹരിയില്‍ മുടക്കാനായിരുന്നു മാനേജരുടെ ഉപദേശം. കൊള്ളാവുന്ന ഓഹരിയും മാനേജര്‍ പറഞ്ഞുകൊടുത്തു- ഇന്ത്യയിലെ മാധ്യമ ചക്രവര്‍ത്തിയെന്നു വിശേഷിപ്പിക്കപ്പെടുന്ന സുഭാഷ് ചന്ദ്രയുടെ സീ ടെലിഫിലിംസ് . ഓഹരി ഒന്നിന് 1400 രൂപയ്ക്ക് 18 ലക്ഷം രൂപയ്ക്കും നിക്ഷേപകന്‍ സീ ഓഹരികള്‍ വാങ്ങിക്കൂട്ടി.

സീ ടെലിയുടെ വിലയുയരുന്നതും കാത്തിരുന്ന നിക്ഷേപകനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് അതു സംഭവിച്ചു-ഇന്ത്യയില്‍ ഓഹരിവിപണികള്‍ ഓരോന്നായി തകര്‍ന്നടിയാന്‍ തുടങ്ങി. കുംഭകോണവാര്‍ത്തകളും കരടികളുടെ കളിയുമെല്ലാം ചേര്‍ന്ന് മുംബൈ, കൊല്‍ക്കത്ത, അഹമ്മദാബാദ് വിപണികള്‍ ആടിയുലഞ്ഞു. നിക്ഷേപകര്‍ക്ക് പണം കൊടുക്കാനാവാതെ ബ്രോക്കര്‍മാര്‍ വലഞ്ഞു. പലരും വിപണിയില്‍ നിന്ന് വലിഞ്ഞു. ഫലം-മുന്‍നിര ഓഹരികളുടെയെല്ലാം വില മൂക്കു കുത്തി വീണു.

മാര്‍ച്ച് 22 വ്യാഴാഴ്ച 1400 രൂപയ്ക്ക് വാങ്ങിയ സീ ടെലിയുടെ വില ഓഹരിയൊന്നിന് 138 രൂപ! എല്ലാം തകര്‍ന്നടിഞ്ഞതിന്റെ ആഘാതത്തിലാണ് കൊച്ചിയിലെ നിക്ഷേപകനിപ്പോഴും...

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X