Get Updates
Get notified of breaking news, exclusive insights, and must-see stories!

നിക്ഷേപകര്‍ പരിഭ്രാന്തിയില്‍...

നിക്ഷേപകര്‍ ഏറെ പണം മുടക്കിയ മുന്‍നിര ഓഹരികളുടെ വിലയാണ് ദിവസം തോറും ഇടിയുന്നത്. വിവരസാങ്കേതിക-മാധ്യമ രംഗങ്ങളിലെ ഓരികള്‍ക്കെല്ലാം വിപണിയില്‍ തകര്‍ച്ചയുണ്ടാകുന്നതിനു മുമ്പ് വില കുതിച്ചുയരുകയായിരുന്നു. ഈപ്രവണത തുടരുമെന്ന് കണക്കു കൂട്ടി നിക്ഷേപ സ്ഥാപനങ്ങളും ചെറുകിട നിക്ഷേപകരും മുന്‍നിര ഓഹരികള്‍ തന്നെ വാങ്ങിക്കൂട്ടി. എന്നാല്‍ തകര്‍ച്ചയുണ്ടാകുമ്പോള്‍ ചീട്ടുകൊട്ടാരം പോലെ വില തകരുന്നതും മുന്‍ നിര ഓഹരികളുടേതു തന്നെയാണ്്. പെന്റാസോഫ്റ്റ്, റോള്‍ട്ടാ ഇന്ത്യ തുടങ്ങിയവ നിക്ഷേപകര്‍ക്ക് പ്രിയങ്കരമായിരുന്ന ഓഹരികളാണ്. ഇവയുടെ വിലത്തകര്‍ച്ച ഇങ്ങനെ സംഗ്രഹിക്കാം. വിലത്തകര്‍ച്ചയ്ക്കു മുമ്പ് പെന്റാസോഫ്റ്റിന്റെ വില-ഓഹരിയൊന്നിന് 2500 രൂപ. വിപണിയിലെ തകര്‍ച്ചയ്ക്കു ശേഷം ഓഹരിവില-99രൂപ!കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളില്‍ റോള്‍ട്ടാ ഇന്ത്യയുടെ വില കുതിച്ചുയര്‍ന്ന് 1020 രൂപ വരെയെത്തി. മാര്‍ച്ചിലെ വന്‍ തകര്‍ച്ചയ്ക്കു ശേഷം റോള്‍ട്ടായുടെ വില മാര്‍ച്ച് 22 വ്യാഴാഴ്ച 78 രൂപ 50 പൈസ!

വന്‍കിട കമ്പനികളുടെ ഓഹരികളില്‍ വന്‍തോതില്‍ മുതലിറക്കിയിരിക്കുന്ന ഇന്ത്യന്‍ നിക്ഷേപകന്റെ മനസിടിയാന്‍ ഇതില്‍പ്പരം എന്താണ് വേണ്ടത്? തകരുന്ന വിപണിക്കൊപ്പം പുത്തന്‍നിക്ഷപ മാര്‍ഗങ്ങളുടെ അക്കരപ്പച്ച കണ്ട് ജീവിത സ്വപ്ങ്ങള്‍ നെയ്തെടുക്കുന്ന നിക്ഷേപകരുടെ നെഞ്ചിലും തീയാളുകയാണ്...

3

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+