പതിനായിരവും കടന്ന് സച്ചിന്‍
ഏകദിന ക്രിക്കറ്റില്‍ 10,000 റണ്‍സ് ക്ലബ് രൂപീകരിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മുന്നില്‍ ഇനിയും കളികളും കളിക്കളങ്ങളും നിറഞ്ഞു നില്‍ക്കുന്നു. കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും ഈ ചാമ്പ്യനു മുന്നില്‍ നിരന്നു നില്‍ക്കുകയാണ്. അതെ... മറ്റുള്ളവരെപ്പോലെ പതിനായിരത്തില്‍ സച്ചിന്‍ നില്‍ക്കുന്നില്ല... ലിറ്റില്‍ ചാമ്പ്യന്‍ അവിടെ നിന്നും കുതിക്കുകയാണ്... പതിനയ്യായിരത്തിലേക്ക്... പ്രയാസമെങ്കിലും ഇരുപതിനായിരത്തിലേക്ക്.
2000 മാര്‍ച്ച് 31 ശനിയാഴ്ച റിക്കാര്‍ഡുകളുടെ കളിക്കൂട്ടുകാരന് ഓര്‍മ്മിക്കാന്‍ മറ്റൊരു ദിവസമായി. അന്താരാഷ്ട്ര ഏകദിനക്രിക്കറ്റില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ഏക കളിക്കാരന്‍. ലോകചാമ്പ്യന്മാരായ ആസ്ത്രേലിയക്കെതിരെയാണ് അതെന്നത് സച്ചിന്റെ നേട്ടത്തിന് മാറ്റുകൂട്ടുന്നു. അതും തനിക്ക് എന്നും പ്രിയപ്പെട്ട ബൗളറായ ഷെയ്ന്‍ വോണിന്റെ പന്തില്‍ക്കൂടി. ലിറ്റില്‍ മാസ്റര്‍ക്ക് ഇതില്‍ക്കൂടുതല്‍ സായൂജ്യം വേറെയുണ്ടാകാനിടയില്ല.
റിക്കാര്‍ഡുകളുടെ കളിക്കൂട്ടുകാരനായി വാഴ്ത്തപ്പെടുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ക്രിക്കറ്റ് ജീവിതം ഒരിക്കലും താളത്തിലായിരുന്നില്ല. 1989ല്‍ പാകിസ്ഥാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറി ഇന്ന് ഏകദിനത്തില്‍ 28 സെഞ്ച്വറിയോടെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഈ 27കാരന് ആദ്യസെഞ്ച്വറി നേടാന്‍ അഞ്ച് കൊല്ലവും 79 മത്സരവും വേണ്ടിവന്നു എന്നുള്ള കാര്യം ആരെയും അത്ഭുതപ്പെടുത്തും. അതെ... 1994ല്‍ കൊളംബോയില്‍ നടന്ന തന്റെ 79ാം ഏകദിനത്തിലാണ് സച്ചിന്‍ ആദ്യസെഞ്ച്വറി തികച്ചത്. അതും ആസ്ത്രേലിയക്കെതിരെ. പിന്നീടാണ് ഇന്ത്യയുടെ ഓപ്പണറായി ഈ മുംബൈക്കാരന്‍ അവരോധിക്കപ്പെടുന്നത്. ഇപ്പോള്‍ 266ാമത്തെ മത്സലത്തില്‍ പതിനായിരവും കടന്നിരിക്കുന്നു...
1












Click it and Unblock the Notifications