പതിനായിരവും കടന്ന് സച്ചിന്‍
ക്രിക്കറ്റില്‍ ഇന്നുള്ള എല്ലാ ഷോട്ടുകളും സച്ചിന് കാണാപ്പാഠമാണ്. ഇതിനു പുറമെ സച്ചിന്റേതായ ഷോട്ടുകളും ക്രിക്കറ്റ് പുസ്തകങ്ങളില്‍ വിവരിച്ചിട്ടില്ലാത്ത വമ്പന്‍ ഷോട്ടുകളും ആ ബാറ്റില്‍ നിന്നുയരുന്നു. അതിനെ കടിഞ്ഞാണിടാന്‍ മക്ഗ്രാത്തും വോണും വാല്‍ഷും അക്രമും ശ്രമിക്കുന്നു. നൈമിഷികമായ വിജയം കൈവരിക്കാന്‍ കഴിയുന്നുവെങ്കിലും മറ്റൊരു പ്രഭാതത്തില്‍ സച്ചിന്‍ അവരുടെ ഭീകരസ്വപ്നമാണ്. ഷെയ്ന്‍വോണിനും ഹെന്‍റി ഒലോംഗക്കും പിടിപെട്ട സച്ചിന്‍മാനിയ ഇന്നും ക്രിക്കറ്റ് ലോകത്തെ സംസാരവിഷയമായതും അതുകൊണ്ടാണല്ലോ.
ഏകദിനത്തില്‍ മാത്രമല്ല ടെസ്റിലും ഈ കുള്ളന്‍ ഇന്ത്യയുടെ ശക്തികേന്ദ്രം തന്നെ. ഇതിനകം തന്നെ 82 ടെസ്റുകളില്‍ നിന്നായി 25 സെഞ്ച്വറികളുടെ അകമ്പടിയോടെ 6720 റണ്‍സ് സച്ചിന്‍ സ്വന്തമാക്കിയിട്ടുണ്ട്. ആധുനിക ക്രിക്കറ്റില്‍ ടെസ്റ് മത്സരങ്ങള്‍ക്ക് പ്രാധാന്യം കുറഞ്ഞുപോയതു കൊണ്ട് മാത്രമാണ് സച്ചിന് ടെസ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സെടുത്ത റിക്കാര്‍ഡിലേക്ക് കുതിക്കാന്‍ കഴിയാത്തത്. എങ്കിലും വരും വര്‍ഷങ്ങളില്‍ നടക്കുന്ന ടെസ്റുകളിലൂടെ പതിനായിരം കടമ്പ കടന്ന അലന്‍ബോര്‍ഡറിന്റെ റിക്കാര്‍ഡും സച്ചിന്‍ കൈയടക്കുമെന്ന് നമുക്ക് ന്യായമായും പ്രത്യാശിക്കാം.
എല്ലാ മേഖലയിലും വെന്നിക്കൊടി പാറിഞ്ഞ സച്ചിന്‍ ഇനിയും വിജയിച്ചി ട്ടില്ലാത്ത മേഖലയാണ് നായകസ്ഥാനം. രണ്ടു തവണ ഇന്ത്യന്‍ നായകനായി അവരോധിക്കപ്പെട്ടെങ്കിലും പരാജയപ്പെടാനായിരുന്നു വിധി. ക്യാപ്റ്റന്‍സി സച്ചിന്റെ ബാറ്റിംഗിനെയും പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയതോടെ അദ്ദേഹം തന്നെ ആ സ്ഥാനത്തു നിന്നൊഴിഞ്ഞു.
സച്ചിനെ ക്യാപ്റ്റനായി കാണണമെന്ന് ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നൊന്നുമില്ല. സച്ചിന്റെ മനോഹരമായ ബാറ്റിംഗ്... അതാണവര്‍ക്കു വേണ്ടത്. സച്ചിന്‍ പുറത്താകുമ്പോള്‍ ഇന്ത്യ തോറ്റെന്ന് വിലപിച്ച് ടി.വി. ഓഫാക്കുമ്പോഴും സ്റേഡിയത്തില്‍ മ്ലാനത പരക്കുമ്പോഴും ഈ യുവാവ് വിളിച്ചറിയിക്കുന്നു... താന്‍ തന്നെയാണ് ടീമിന്റെ നട്ടെല്ലെന്ന്...
2












Click it and Unblock the Notifications