കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആധിപത്യം നേടാന്‍ ചൈന

  • By Staff
Google Oneindia Malayalam News

തീര്‍ച്ചയായും കേരളത്തിലെ ഇടത്തരം ഉപഭോക്താക്കള്‍ കുറെക്കാലം ചൈനീസ് ഉല്പന്നങ്ങളുടെ പിന്നാലെയായിരിക്കും. ഏപ്രില്‍ ഒന്നു മുതല്‍ നിത്യോപയോഗ സാധനങ്ങളായ 40 ഓളം ചൈനീസ് ഉല്പന്നങ്ങളാണ് കേരളാവിപണിയില്‍ എത്തുന്നത്. ആഗോള വ്യാപാരക്കരാറിന്റെ ഭാഗമായി ഏപ്രില്‍ ഒന്ന് മുതല്‍ 715 ഉല്പന്നങ്ങളുടെ കൂടി ഇറക്കുമതി നിയന്ത്രണം നീക്കുകയാണ്.

ഇതോടെ 1429 സാധനങ്ങള്‍ നിയന്ത്രണമില്ലാതെ ഇറക്കുമതി ചെയ്യാം. എല്ലാത്തരം വിദേശമദ്യങ്ങള്‍, തയ്ച്ചതും അല്ലാത്തതുമായ തുണിത്തരങ്ങള്‍ ,കുടകള്‍, ചെരിപ്പുകള്‍, കളിപ്പാട്ടങ്ങള്‍, വാച്ചുകള്‍, ക്ലോക്കുകള്‍, മ്യൂസിക് സിസ്റം, ടെലിവിഷന്‍, പേനകള്‍, സ്യൂട്ട് കേസുകള്‍, ചീര്‍പ്പ് തുടങ്ങിയ സാധനങ്ങളെല്ലാം ഇക്കൂട്ടത്തില്‍ പെടുന്നു.ഈ പഴുതിലൂടെയാണ് ചൈനീസ് ഉല്പന്നങ്ങള്‍ കേരളാ വിപണി പിടിച്ചടക്കാനെത്തുന്നത്. ഇലക്ട്രോണിക്-കമ്പ്യൂട്ടര്‍ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ മുതല്‍ കാര്‍ഷികോല്പന്നമെന്ന നിലയില്‍ വെളുത്തുള്ളി വരെ വിപണിയിലെത്തുന്നുണ്ട്. ചൈനയില്‍ നിന്നുള്ള വെളുത്തുള്ളിക്ക് മാത്രം പക്ഷെ വിലയല്പം കൂടുതലാണ്-55 രൂപ. ഇത് ഇന്ത്യന്‍ വെളുത്തുള്ളിയേക്കാള്‍ കൂടിയ വിലയാണ്. എന്നാല്‍ ചൈനീസ് വെളുത്തുള്ളിയുടെ രുചിയും ഗുണവും മെച്ചപ്പെട്ടതാണെന്ന് പറയപ്പെടുന്നു.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X