കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാന ആകര്‍ഷണം കുറഞ്ഞ വില

  • By Staff
Google Oneindia Malayalam News

ചൈനീസ് പെന്‍ ടോര്‍ച്ച് ബാറ്ററിയുടെ വില ഒന്നിന് രണ്ടു രൂപമാത്രമേയുള്ളൂ. എന്നാല്‍ ഇന്ത്യന്‍ ബാറ്ററികളുടെ വില ഏഴു രൂപയോളമാണ്. പക്ഷെ ചൈനീസ് ബാറ്ററികള്‍ 20 മിനിറ്റ് നേരം മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ ഇന്ത്യന്‍ ബാറ്ററികള്‍ 50 മിനിറ്റ് നേരം പ്രവര്‍ത്തിക്കും. എങ്കിലും മൂന്ന് ചൈനീസ് ബാറ്ററികള്‍ വാങ്ങിയാല്‍ ഒരു മണിക്കൂര്‍ നേരം പ്രവര്‍ത്തിപ്പിക്കാം. ഇത് ഇന്ത്യന്‍ ബാറ്ററികളേക്കാള്‍ ലാഭകരമാണ്.

കുട്ടികള്‍ക്കുള്ള ചൈനീസ് സ്പോര്‍ട്സ് സൈക്കിളിന്റെ വില 600 രൂപയാണ്. പക്ഷെ ഈ ചൈനീസ് സൈക്കിളുകള്‍ക്കെതിരെ ഇന്ത്യയിലെ സൈക്കിള്‍ ഉല്പാദകര്‍ കേന്ദ്ര സര്‍ക്കാരിന് പരാതി നല്കിയിട്ടുണ്ട്. അന്താരാഷ്ട്ര ഗുണനിലവാരം പാലിക്കാതെയാണ് ചൈനീസ് ഉല്പാദകര്‍ സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത്. ഉരുക്കിനു പകരം സങ്കര ലോഹം ഉപയോഗിച്ചാണ് ചൈനീസ് സൈക്കിളുകള്‍ നിര്‍മ്മിക്കുന്നത് എന്നതായിരുന്നു പ്രധാന പരാതി. ഇക്കാര്യം അന്വേഷിക്കാമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉറപ്പുനല്കിയിട്ടുണ്ടെങ്കിലും ചൈനീസ് സൈക്കിളുകള്‍ കേരളാമാര്‍ക്കറ്റിലെത്തുമെന്ന് സൂചനകളുണ്ട്.

ചൈനീസ് കളിപ്പാട്ടങ്ങളായിരിക്കും മറ്റൊരു പ്രധാന ആകര്‍ഷണം. ലോകത്തെങ്ങും ഇന്ന് ചൈനയുടെ കളിപ്പാട്ടങ്ങള്‍ക്ക് ഏറെ പ്രിയമാണ്. കുറഞ്ഞ വിലയും തീരാത്ത കൗതുകവുമാണ് ഈ കളിപ്പാട്ടങ്ങളുടെ പ്രത്യേകത. കാനഡ തുടങ്ങിയ രാജ്യങ്ങളിലെ കളിപ്പാട്ട വിപണിയില്‍ 60 ശതമാനത്തിലധികം വിറ്റഴിയുന്നത് ചൈനീസ് കളിപ്പാട്ടങ്ങളാണെന്ന് ചൈനീസ് കളിപ്പാട്ടങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ഗവേഷക ഇര്‍വിന്‍ ടോയ് പറയുന്നു. പടിഞ്ഞാറന്‍ ചൈനയില്‍ സിന്‍ജിയാങ്ങ് പ്രവിശ്യയിലുള്ള കളിപ്പാട്ടനിര്‍മ്മാണക്കമ്പനികളില്‍ പണിയെടുക്കുന്നത് കൂടുതലും കുട്ടിത്തൊഴിലാളികളാണത്രെ! മനുഷ്യാവകാശം ലംഘിച്ചുകൊണ്ടാണെങ്കിലും മനുഷ്യരായി ജീവിക്കാനുള്ള ശ്രമത്തിലാണ് ചൈന.

മോട്ടോര്‍, ക്യാമറ എന്നിവയിലുപയോഗിക്കുന്ന ചൈനയില്‍ നിന്നെത്തുന്ന പനാനിക്ക കമ്പനിയുടെ ആല്‍ക്കലൈന്‍ ബാറ്ററിയുടെ വില 15 രൂപയാണ്. ഇന്ത്യന്‍ വിപണിയിലുള്ള ആല്‍ക്കലൈന്‍ ബാറ്ററികള്‍ക്ക് 45 രൂപ വരെ വിലയുള്ളപ്പോഴാണിത് . ഫ്രിഡ്ജ് , വാഷിംഗ് മെഷീന്‍ എന്നിവയ്ക്ക് ഇന്ത്യന്‍ ഉല്പന്നങ്ങളുടെ പകുതി വിലയേ ഉള്ളൂ. ചൈനീസ് മോട്ടോര്‍ ബൈക്കിന്റെ വില വെറും 15,000 രൂപ മാത്രമാണ്. കമ്പ്യൂട്ടര്‍ -വീഡിയോ ഗെയിമുകളും ചൈനയില്‍ നിന്നെത്തുന്നുണ്ട്. ചൈനീസ് മിഠായികളും തുണിത്തരങ്ങളും ഇതുപോലെ കുറഞ്ഞ വിലയ്ക്ക് കിട്ടും. ചൈനീസ് തുണിത്തരങ്ങള്‍ എണ്ണത്തിന് വില പറയുന്നതിനേക്കാള്‍ തൂക്കിവില്ക്കുകയാണ് പതിവ്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍ തീരെ തുച്ഛമായ വിലയ്ക്കാണ് ലഭിക്കുന്നത്. മേന്മയേറിയ ഷര്‍ട്ടിന് വില പരമാവധി 100 രൂപയാണ് വില. ഇന്ത്യയുടെ മെട്രോ നഗരങ്ങളില്‍ ഈ റെഡിമെയ്ഡ് വസ്ത്രങ്ങള്‍ സുലഭമാണ്.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X