ജി എസ് എല്‍ വിയുടെ വിജയക്കുതിപ്പിനു പിന്നില്‍ കേരളത്തിന്റെ കെല്‍ടെക്
1994 മുതല്‍ കെല്ടെകില് ഉത്പാദിപ്പിച്ചു വരുന്ന നൂറു കണക്കിന് അതിസൂക്ഷ്മ ഘടകങ്ങളും അവ സംയോജിപ്പിച്ച് ഉണ്ടാക്കിയെടുത്ത വികാസ് എഞ്ചിന്, എല്‍-40 ടാങ്കേജ് തുടങ്ങിയ പതിനേഴോളം സുപ്രധാന റോക്കറ്റ് ഘടകങ്ങളും ജി എസ് എല്‍ വിയുടെ വിജയകരമായ വിക്ഷേപണത്തില്‍ വഹിച്ച പങ്ക് പരമ പ്രധാനമാണ് . ജി എസ് എല്‍ വി യുടെ സ്ട്രാപ്പ് ഓണ്‍ സിസ്റ്റത്തിന്റെ എല്ലാ പ്രധാന ഘടകങ്ങളും (ദ്രവ എഞ്ചിന്, എല്‍-40 ടാങ്കേജുകള്‍, ഇന്റര്‍ സ്റ്റേജുകള്‍, നോസ് കോണ്‍ തുടങ്ങി) നിര്‍മ്മിക്കുവാനുള്ള ശേഷി വിജയകരമയി തെളിയിച്ചിട്ടുള്ള സ്ഥാപനമാണ് തിരുവനന്തപുരത്ത് ചാക്കയിലുള്ള കെല്‍ടെക്. ജി എസ് എല്‍ വി പദ്ധതിക്കു വേണ്ടി നാല് വികാസ് എഞ്ചിനുകളും പത്തോളം എല്‍- 40 ടാങ്കേജുകളും ഇതു വരെ കെല്‍ടെക് നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.
1980 കളുടെ അവസാനത്തില്‍ പി എസ് എല്‍ വിക്കു വേണ്ടി സുപ്രധാന ഘടകങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഐ എസ് ആര് ഒ യ്ക്ക് ചില കാര്യങ്ങള്‍ ബോദ്ധ്യപ്പെട്ടു. ഇന്ത്യയില്‍ അങ്ങിങ്ങ് ചിതറിക്കിടക്കുന്ന ഘടക വസ്തു നിര്‍മാണ കേന്ദ്രങ്ങളെ ആശ്രയിച്ച് എയ്റോസ്പേസ് ഘടകങ്ങള്‍ നിര്‍മ്മിച്ചെടുക്കുമ്പോള്‍ ഗുണനിലവാരത്തില്‍ ഗണ്യമായ കുറവ് വരുന്നു. മേല്‍നോട്ടം വഹിക്കാനുള്ള ചിലവും കൂടുന്നു. ഇതിന് ഒരു പരിഹാരം അന്വേഷിക്കുമ്പോള്‍ തിരുവനന്തപുരം വലിയമലയില്‍ ആ എസ് ആര് ഒ യുടെ കീഴിലുള്ള ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സെന്ററിന്റെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശാസ്ത്രജ്ഞന് വി സുധാകറിന്റെ മനസിലുദിച്ച ആശയമാണ് പിന്നീട് കേരള ഹൈടെക് ഇന്‍ഡസ്ട്രീസ് ആയി ജന്മമെടുത്തത് .
1
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications