സാമ്പത്തിക ബുദ്ധിമുട്ടുകള്ക്കിടയിലുംവിജയക്കുതിപ്പ്
സാമ്പത്തികമായി അങ്ങേയറ്റം ബുദ്ധിമുട്ട് നേരിട്ടു കൊണ്ടിരിക്കുമ്പോഴും കെല്ടെകിലെ വിദഗ്ധരായ തൊഴിലാളികളും എഞ്ചിനീയര്‍മാരും അര്‍ഹിക്കുന്ന ശമ്പള വര്‍ദ്ധന പോലും ആവശ്യപ്പെടാതെ രാത്രിയും പകലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നതു കൊണ്ടാണ് ഗുണമേന്മ ഒട്ടും നഷ്ടപ്പെടാതെ അതിപ്രധാന ഘടകങ്ങള്‍ ജി എസ് എല്‍ വിയ്ക്കും പി എസ് എല്‍ വിയ്ക്കും പ്രതിരോധ ആവശ്യങ്ങള്‍ക്കുമുള്ള പദ്ധതികള്‍ക്കും നിര്‍മ്മിച്ചു നല്കാന് കെല്ടെകിനു കഴിയുന്നത്. പദ്ധതിയുടെ തുടക്കം മുതല്‍ കഴിഞ്ഞ പത്തു വര്‍ഷക്കാലം തൊഴിലാളി സമരമോ മറ്റു പ്രശ്നങ്ങളോ മൂലം ഒരു മണിക്കൂര്‍ പോലും ഉത്പാദന സമയം കെല്ടെകിനു നഷ്ടപ്പെട്ടിട്ടില്ലെന്ന് കെല്‍ടെകിന്റെ പ്രൊജക്ട് മാനേജരായിരുന്ന ഗിരീഷ് ബാബു ഇന്ത്യാഇന്‍ഫോ മലയാളത്തോട് പറഞ്ഞു.
അത്യാധുനിക സി എന്‍ സി മെഷീനിംഗ്, കണ്വെന്ഷനല് മെഷീനിംഗ്, ഓട്ടോ ടിഗ് വെല്‍ഡിംഗ്, ഇലക്ട്രോണ്‍ ബീം വെല്‍ഡിംഗ്, വാക്വം ബ്രേസിംഗ്, മെറ്റല്‍ ഫോര്‍മിംഗ്, ഹീറ്റ് ട്രീറ്റ്മെന്റ്, മെട്രോളജി എന്നീ പ്രവര്‍ത്തനങ്ങളെല്ലാം ഒരേ മേല്‍ക്കൂരയില്‍ സമന്വയിപ്പിച്ചതാണ് കെല്‍ടെകിന്റെ വിജയം. ഐ എസ് ആര് ഒ തിരുവനന്തപുരം യൂണിറ്റിലെ പ്രധാന കേന്ദ്രങ്ങളുടെ തൊട്ടടുത്തായതിനാല്‍ ശാസ്ത്രജ്ഞരുടെ തുടര്‍ച്ചായായ മേല്‍നോട്ടം ഉത്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ലഭിക്കുന്നു.
ജി എസ് എല്‍ വി യെ മുകളിലേയ്ക്ക് ഉയര്‍ത്തുന്ന വികാസ് ദ്രവ റോക്കറ്റ് എഞ്ചിനും അതിസങ്കീര്‍ണ്ണമായ ഇന്ധന ടാങ്കുകളും വികസിപ്പിച്ചെടുക്കാന്‍ കെല്ടെകിന് വെളിയില്‍ നിന്ന് സാങ്കേതിക സഹായം പ്രയോജനപ്പെടുത്തേണ്ടി വന്നിട്ടില്ലെന്നത് സുപ്രധാനമായ ഒരു നേട്ടമാണ്. പദ്ധതിയുടെ സൂത്രധാരനായ സുധാകറിന്റെയും മറ്റ് എഞ്ചിനീയര്‍മാരുടെയും അഭിമാനകരമായ നേട്ടമാണ് ഇവയെല്ലാം.
3
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications