എന്താണ് സംഭവിച്ചത് ?
പുതിയ നിയമനങ്ങള്‍ നടക്കാത്തതിന് പിന്നിലും ഇതാണുള്ളത്. എച്ച്-1 വിസക്കാരുടെ പ്രവാഹമാണ് ഇക്കഴിഞ്ഞ വര്‍ഷത്തില്‍ അമേരിക്കയിലുണ്ടായത്. കണ്‍സള്‍ട്ടിംഗ് കമ്പനികളും ധാരാളം രൂപം കൊണ്ടു. 2000 എന്ന വര്‍ഷം കഴിഞ്ഞപ്പോള്‍ ജോലിയില്ലാതായ വൈ ടു കെ വിദഗ്ധരില്‍ പലരും കണ്‍സള്‍ട്ടിംഗ് കമ്പനി തുടങ്ങിയെന്നാണ് സംസാരം. ഐടി മേഖലയില്‍ ജോലി സാധ്യതകള്‍ ഒരിക്കലും അവസാനിക്കില്ലെന്ന ധാരണയിലായിരുന്നു കണ്‍സള്‍ട്ടിംഗ് കമ്പനികളും.
എന്നാല്‍ താമസിയാതെ തകര്‍ച്ചയുടെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. ഡോട്ട്കോം കമ്പനികളുടെ വരവില്‍ ഭ്രമിച്ച് ജാവയും എഎസ്പിയും പഠിച്ചവരെ വന്‍ തോതില്‍ കണ്‍സള്‍ട്ടിംഗ് കമ്പനികള്‍ വിളിച്ചുവരുത്തിയിരുന്നു. ഡോട്ട്കോമുകള്‍ ഒരറ്റത്തുനിന്നും വീണു തുടങ്ങിയപ്പോള്‍ ഒരു പറ്റം ടെക്കികള്‍ തെരുവിലായി.
പിന്നെയാണ് വാപ്പ് എന്ന വയര്‍ലെസ് ആപ്ലിക്കേഷന്‍ പ്രോട്ടോക്കോള്‍ വന്‍ പ്രതീക്ഷകളുണര്‍ത്തി രംഗത്തെത്തുന്നത്. കാര്യമായ മെച്ചമില്ലാത്തതും ഉപയോഗിക്കുവാന്‍ അധികം സൗകര്യമില്ലാത്തതും പെട്ടെന്ന് തന്നെ വാപ്പിനെ അപ്രസക്തമാക്കി.
2












Click it and Unblock the Notifications