Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയ്പ്പൂരില്‍ സ്വര്‍ണ്ണക്കച്ചവടം കൊഴുക്കുന്നു

മറ്റ് നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ സ്വര്‍ണ്ണത്തിന് വില കുറവാണെന്നത് തന്നെയാണ് ഇതിന് കാരണം. പ്രതിദിനം ഒരു കോടിയോളം രൂപയുടെ കച്ചവടമാണ് ജയ്പ്പൂരില്‍ നടക്കുന്നത്. ചെറുകിട സ്വര്‍ണ്ണക്കച്ചവടക്കാര്‍ക്ക് ചാകരയൊരുക്കിയ സര്‍ക്കാര്‍ നയമാണ് ജയ്പ്പൂരില്‍ സ്വര്‍ണ്ണത്തിന് വില കുറയാന്‍ കാരണം. എത്ര തന്നെ സ്വര്‍ണ്ണം വിറ്റാലും ബാങ്കുകള്‍ പ്രതിവര്‍ഷം ഒരു കോടി രൂപ മാത്രം സര്‍ക്കാരിന് അടയ്ച്ചാല്‍ മതിയെന്ന നയം കാരണം ബാങ്കുകള്‍ പരമാവധി സ്വര്‍ണ്ണം വിപണിയിലിറക്കുകയാണ്.

ഇവിടെ ഒരു തോല സ്വര്‍ണ്ണത്തിന് ദില്ലിയിലെ വിലയേക്കാള്‍ 150 രൂപ മുതല്‍ 200 രൂപ വരെ വില കുറവാണ്. ഒരു തോല സ്വര്‍ണമെന്നാല്‍ 10 ഗ്രാം സ്വര്‍ണ്ണമാണ്. ഒരു ദിവസം 10 കോടി രൂപയുടെ കച്ചവടം ഇവിടെ നടക്കുന്നുണ്ട്.

ജയ്പ്പൂരിലെ മെഹന്തി ചൗക്കിനടുത്തുള്ള ജോഹാരി ബസാറാണ് സ്വര്‍ണ്ണക്കച്ചവടക്കാരുടെ താവളം. കടയുടെ പേര് പോലുമില്ലാത്ത കെട്ടിടങ്ങളില്‍ വച്ച് ഇവര്‍ കച്ചവടം നടത്തുന്നു. തട്ട് കടകള്‍ പോലെയുള്ള ഇത്തരം താവളങ്ങള്‍ തേടിയാണ് മറുനാടുകളില്‍ നിന്നും പോലും കച്ചവടക്കാരെത്തുന്നത്.

ഏഴ് ബാങ്കുകള്‍ ഇപ്പോള്‍ സ്വര്‍ണ്ണക്കച്ചവട രംഗത്തേക്ക് പ്രവേശിച്ചു കഴിഞ്ഞു. ഇതിന് പുറമെ മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് കോര്‍പ്പറേഷനും (എംഎംടിസി) രംഗത്തുണ്ട്. എന്നാല്‍ ബാങ്കും എംഎംടിസിയും വില്‍ക്കുന്നതിനെക്കാള്‍ വില കുറച്ചാണ് വ്യാപാരികള്‍ വില്‍ക്കുന്നത്. ഇതിന്റെ ഫലമായി ഉത്തര്‍പ്രദേശ്, ദില്ലി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ വില്‍പന കാര്യമായി കുറഞ്ഞിട്ടുമുണ്ട്.

ജയ്പ്പൂരില്‍ സ്വര്‍ണ്ണം മൊത്തത്തില്‍ വില്‍ക്കുന്നവര്‍ക്ക് കൊയ്ത്താണ്. പ്രതിദിനം നൂറ് ഗ്രാമിന്റെ 500 സ്വര്‍ണ്ണക്കട്ടികള്‍ വരെ വില്‍ക്കുന്ന കച്ചവടക്കാര്‍ ഇവിടെയുണ്ട്. ഒരോ 100 ഗ്രാമിനും 200 രൂപയോളമാണ് ദില്ലിയില്‍ നിന്നും മറ്റുമെത്തുന്ന ഉപഭോക്താക്കള്‍ക്ക് ലാഭിക്കാന്‍ കഴിയുന്നത്. പ്രദീപ് ഖട്ട എന്ന കച്ചവടക്കാരന്‍ 400 കോടി രൂപയുടെ കച്ചവടമാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്.

കേരളത്തിലെ സ്വര്‍ണ്ണവ്യാപാരികള്‍ പ്രധാനമായും മുംബൈയില്‍ നിന്നും ഗുജറാത്തില്‍ നിന്നുമായിരുന്നു സ്വര്‍ണ്ണം കൊണ്ടുവന്നിരുന്നത്. കേരളത്തിലെ വ്യാപാരികളുടെ കണ്ണും ഇപ്പോള്‍ ജയ്പ്പൂരിലേക്ക് തിരിഞ്ഞിട്ടുണ്ടത്രേ.

ഇന്ത്യയിലെ സ്വര്‍ണ്ണനഗരം എന്നറിയപ്പെടുന്ന അഹമദാബാദ് പോലും ഇപ്പോള്‍ ജയ്പ്പൂരിന് പിന്നിലാണെന്നത് അവിടെ നിന്നും ജയ്പ്പൂരിലെത്തുന്ന വ്യാപാരികളുടെ സാന്നിദ്ധ്യം തെളിയിക്കുന്നു. അഹമദാബാദില്‍ കച്ചവടം കുത്തനെ ഇടിഞ്ഞുവെന്നാണ് അരയില്‍ തോക്കും തിരുകി സ്വര്‍ണാഭരണങ്ങളിഞ്ഞ് അഹമദാബാദില്‍ നിന്നും ജയ്പൂരില്‍ കച്ചവടത്തിനെത്തിയ ഒരു രാജുഭയ്യ പറഞ്ഞത്.

അഹമദാബാദിലെ ബാങ്കില്‍ ഒരു സ്വര്‍ണ്ണക്കച്ചവടക്കാരന്‍ 100 കോടിയോളം രൂപയുടെ തിരിമറി നടത്തിയതിനെ തുടര്‍ന്ന് ഇപ്പോള്‍ ബാങ്കുകള്‍ കച്ചവടത്തില്‍ നിന്നും പിന്മാറിയിരിക്കുകയാണ്. കച്ചവടക്കാര്‍ക്ക് വില കൂടുതല്‍ കൊടുത്ത് എംഎംടിസിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങേണ്ടി വരുന്നതിനാല്‍ വിലയും കുറയുന്നില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+