കേരളത്തിലെ നദികള്‍ മരിക്കുന്നു2
പുണ്യനദിയെന്ന പേര് പമ്പയ്ക്ക് ഇപ്പോള്‍ തീരെ ഇണങ്ങുന്നില്ല. മാലിന്യം ഒഴുകിനീങ്ങുന്ന നദിയെ പുണ്യമെന്ന് പറയാനാവില്ലല്ലോ. ഇക്കഴിഞ്ഞ ശബരിമല തീര്‍ത്ഥാടനകാലത്തിന് ശേഷം പമ്പ കൂടുതല്‍ മലിനമായെന്ന് സംസ്ഥാന മലിനീകരണ ബോര്‍ഡ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
മുമ്പെങ്ങുമില്ലാത്ത വിധത്തിലാണ് നദീജലത്തില്‍ കോളിഫോം ബാക്ടീരിയ പെരുകിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മകരവിളക്ക് കാലത്ത് നൂറ് മില്ലിലിറ്റര്‍ ജലത്തില്‍ മൂന്ന് ലക്ഷത്തിലധികം കോളിഫോം ബാക്ടീരിയ കണ്ടെത്തി.
മനുഷ്യവിസര്ജ്ജ്യങ്ങളാണ് പമ്പയെ ഏറ്റവും കൂടുതല്‍ മലീമസമാക്കിയതെന്ന് കരുതപ്പെടുന്നു. ശബരിമലയിലെയും പമ്പയിലെയും കക്കൂസുകളില്‍ നിന്നും മാലിന്യങ്ങള്‍ നദിയിലേക്ക് നിയന്ത്രണമില്ലാതെ ഒലിച്ചിറങ്ങിയെന്നും കണ്ടെത്തിയിട്ടുണ്ട്.
പമ്പയിലെ മലിനീകരണം തടയുന്നതിന് തയാറാക്കിയ മാസ്റര്‍ പ്ലാനുകളൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കിയിട്ടില്ല. പുണ്യനദിയെ മലിനമാക്കിയേ അടങ്ങൂ എന്ന് വാശിപിടിക്കുന്ന മനസുകളോട് അയ്യപ്പസ്വാമി പോലും പൊറുക്കില്ല.
അനധികൃത മണല്‍വാരല്‍ പമ്പയുടെ തീരം ഇടിഞ്ഞമരുന്നതിന് കാരണമായിരിക്കുകയാണ്. പമ്പാവാലി മുതല്‍ കോഴഞ്ചേരി വരെയുള്ള ഭാഗത്ത് മണല്‍കടത്ത് തകൃതിയായി നടക്കുകയാണ്. മണല്‍ വാരുന്നതിന് അനുവദിക്കപ്പെട്ടിട്ടുള്ള കടവില്‍ നിന്നും നിശ്ചിത അളവിലധികം മണല്‍ വാരുവാന്‍ പാടില്ലെന്ന് നിയമമുണ്ട്. എന്നാല്‍ കൈക്കൂലിയും രാഷ്ട്രീയസ്വാധീനവുമൊക്കെയുണ്ടെങ്കില് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന നദികളില്‍ യഥേഷ്ടം മണല്‍ വാരാം.
പമ്പാനദിയുടെ കടവുകളായ ഇടകടത്തി, കട്ടിക്കല്‍, മുക്കം, മാടമണ്‍, ബംഗ്ലാവ് കടവ്, പുളിന്തോട്ടത്തില്‍, ചൊല്ലൂര്, ഐത്തല പള്ളി, മഠത്തില്‍, റാന്നി വലിയപാലം, പെരുമ്പുഴ, വരവൂര്‍ മൂക്കന്നൂര്‍, പുതുമണ്‍ എന്നിവിടങ്ങളിലെ അനധികൃത മണല്‍ വാരല്‍ നിര്‍ബാധം നടക്കുകയാണ്്. ഇവിടങ്ങളില്‍ തീരമിടിഞ്ഞ് നദിയിലെ ജലത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞിട്ടുണ്ട്.
2
-
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ












Click it and Unblock the Notifications