കേരളത്തിലെ നദികള്‍ മരിക്കുന്നു4
അനധികൃത മണല്‍ വാരല്‍ മൂവാറ്റുപുഴയിലും നിര്‍ബാധം നടക്കുന്നുണ്ട്. ചന്തക്കടവ്, രണ്ടാര്‍സ തോട്ടത്തികടവ്, ഐക്കരപറമ്പിക്കടവ്, ചാലിക്കടവ്, എന്നീ സ്ഥലങ്ങളില്‍ നിന്നും വന്‍ തോതിലാണ് മണലൂറ്റ് നടക്കുന്നത്. മണല്‍ വാരല്‍ രൂക്ഷമായതോടെ കുളിക്കടവുകളും ഉപയോഗശൂന്യമായി തുടങ്ങി. മണല്‍വാരലിന് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രമേണം തീരം ഇടിഞ്ഞില്ലാതാകുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ചാലക്കുടിപ്പുഴയ്ക്ക് ഭീഷണിയാവുന്നത് വിനോദസഞ്ചാരമാണ്. പ്രസിദ്ധമായ അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാനെത്തുന്ന വിനോദസഞ്ചാരികള്‍ ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍ ഏറ്റുവാങ്ങാന്‍ പുഴ വിധിക്കപ്പെട്ടിരിക്കുകയാണ്.
ഒരു വര്‍ഷത്തില്‍ ഏകദേശം 12 ലക്ഷത്തിലധികം വിനോദസഞ്ചാരികളാണ് അതിരപ്പിള്ളിയിലെത്തുന്നത്. മദ്യ കുപ്പികള്‍ പുഴയില്‍ വലിച്ചെറിയുന്നത് ചിലര്‍ക്ക് ഒരു വിനോദമാണ്. ഭക്ഷണാവശിഷ്ടങ്ങളും വിസര്‍ജ്യങ്ങളും ചേര്‍ന്ന് ചാലക്കുടിപ്പുഴയുടെ വിശുദ്ധി ഏറെക്കുറെ പൂര്‍ണ്ണമായും നശിപ്പിച്ചിരിക്കുന്നു.
4












Click it and Unblock the Notifications