മാധ്യമങ്ങള്‍ വഴിതെറ്റിയാല്‍...
ഇവിടെ കൂട്ടക്കൊല നടത്തിയത് ദീപേന്ദ്ര രാജകുമാരനാണ് എന്ന് വിശ്വസിക്കത്തക്കതായ വിവരം ആരും ഇതുവരെ പറഞ്ഞിട്ടില്ല. രാജകുടുംബത്തിലെ ആരോ പറഞ്ഞു... മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.. അത്ര തന്നെ. അല്ലാതെ രാജകൊട്ടാരത്തിന്റെ ഔദ്യോഗിക വിശദീകരണം നല്കാന്‍ ബാധ്യസ്ഥരായ രാജ് പരിഷത്ത് ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടിയിട്ടില്ല. പകരം ആശുപത്രിയില്‍ മരണം കാത്തുകിടന്ന ദീപേന്ദ്രയെ രാജനിയമപ്രകാരം രാജാവായി വാഴിക്കുകയായിരുന്നു അവര്‍.
ദീപേന്ദ്ര രാജകുമാരനാകട്ടെ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച് (ഇതും മാധ്യമങ്ങളുടെ റിപ്പോര്‍ട്ടാണ്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്റെ പുറത്താണത്രെ വെടികൊണ്ടത്. പുറത്ത് വെടിവെച്ച് ആത്മഹത്യ ചെയ്യാന്‍ മാത്രം എന്ത് കഴിവാണ് രാജകുമാരനുണ്ടായിരുന്നത് !) അബോധാവസ്ഥയില്‍ കഴിയുന്നു. രാജകൊട്ടാരത്തില്‍ നടന്നതെന്തെന്ന് ആധികാരികമായി പറയാന്‍ കഴിയുന്ന അദ്ദേഹത്തിന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. ഈയവസ്ഥയിലാണ് മാധ്യമങ്ങള്‍ അദ്ദേഹത്തെ കൊലയാളിയെന്ന് വിശേഷിപ്പിച്ചത്.
2












Click it and Unblock the Notifications