മാധ്യമങ്ങള്‍ വഴിതെറ്റിയാല്‍... 3
ഇതേ സാഹചര്യത്തെ മറ്റൊരു ദൃഷ്ടികോണില്‍ കാണുക. ബീരേന്ദ്ര രാജാവിനും ഐശ്വര്യാ രാജ്ഞിക്കും മക്കള്‍ മൂന്ന്. അതില്‍ മൂത്തയാളെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചിരിക്കുന്നു. ബീരേന്ദ്ര രാജാവിന്റെ കാലശേഷം രാജഭരണം ദീപേന്ദ്ര രാജകുമാരന്റെ കൈകളിലെത്തും. ദീപേന്ദ്രയ്ക്ക് മക്കളുണ്ടാകാതെ അദ്ദേഹത്തിന് മരണം സംഭവിക്കുകയാണെങ്കിലും രാജഭരണം അദ്ദേഹത്തിന്റെ അനുജനായ നിരഞ്ജന്റെ കൈകളിലേക്കാണ് പോകുക. ചുരുക്കത്തില്‍ നേപ്പാള്‍ രാജവംശം ബീരേന്ദ്രയുടെ കുടുംബത്തിന്റെ താവഴിയിലേക്കു പോകും. രാജകുടുംബത്തിലെ മറ്റംഗങ്ങള്‍ അധികാരഭ്രഷ്ടരാവുകയും ചെയ്യും.
ഇങ്ങനെയൊരവസ്ഥയില്‍ നഷ്ടപ്പെടാന്‍ പോകുന്ന രാജഭരണം തിരിച്ചുകൊണ്ടുവരണമെങ്കില്‍ ബീരേന്ദ്രയുടെ കുടുംബം ഒന്നാകെ ഇല്ലാതാകണം. അവരുടെ സൗകര്യത്തിനായി ദീപേന്ദ്രയുടെ പ്രേമബന്ധം രാജകുടുംബത്തില്‍ തര്‍ക്കത്തിന് വഴിതെളിക്കുകയും ചെയ്യും. ചതിക്കാന്‍ ഉറപ്പിച്ചിരിക്കുന്ന ഒരാള്‍ക്ക് ഇത്രയും ധാരാളം.
ഇതൊരു പക്ഷെ ഊഹാപോഹമായിരിക്കാം. ശരിയായിക്കൊള്ളണമെന്നില്ല. പക്ഷെ ദീപേന്ദ്ര രാജകുമാരന് നിഷേധിക്കപ്പെട്ട അവകാശത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ ഇങ്ങനെയും ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ? ദീപേന്ദ്ര കൊലയാളിയല്ലെന്ന് തെളിയിക്കാനല്ല ഇത് പറഞ്ഞത്. പകരം അദ്ദേഹത്തെ കൊലയാളിയെന്ന് നിറം പിടിപ്പിച്ചെഴുതിയത് ശരിയല്ലെന്ന് പറയാനാണ്.
3












Click it and Unblock the Notifications