കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാധ്യമങ്ങള്‍ വഴിതെറ്റിയാല്‍... 4

  • By Staff
Google Oneindia Malayalam News

ഇപ്പോള്‍ ജ്ഞാനേന്ദ്ര രാജാവ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൂന്നംഗ അന്വേഷണസമിതി മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് ജ്ഞാനേന്ദ്ര രാജാവ് ഉത്തരവിട്ടിരിക്കുന്നത്. ഈ അന്വേഷണസമിതിയിലെ അംഗമായ നേപ്പാളിലെ കമ്മ്യൂണിസ്റ് പാര്‍ട്ടി നേതാവ് മാധവ് കുമാര്‍ അന്വേഷണവുമായി നിസ്സഹകരിച്ചിരിക്കുന്നതിനാല്‍ അനിശ്ചിതാവസ്ഥ നിലനില്ക്കുകയാണിപ്പോള്‍. ദീപേന്ദ്ര നിരപരാധിയാണെന്ന് വരാനിരിക്കുന്ന അന്വേഷണറിപ്പോര്‍ട്ടില്‍ തെളിഞ്ഞാലും അദ്ദേഹത്തിന്റെ കൊലയാളിയെന്ന ഇമേജ് ഇല്ലാതാകുമോ..?

മാധ്യമങ്ങള്‍ തങ്ങളുടെ ശക്തിയും വ്യാപ്തിയും സെന്‍സേഷണലിസത്തിന് വേണ്ടി തെറ്റായ ദിശയിലേക്ക് തിരിച്ചുവിടുന്നതിന്റെ അവസാനത്തെ ഉദാഹരണം മാത്രമാണിത്. (ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പിനാരായണനെയും മറിയം റഷീദയെയും ഡോ. ചന്ദ്രശേഖരനെയുമെല്ലാം ചാരന്മാരാണെന്ന് മുദ്രകുത്തി ജനങ്ങളെ വഴിതെറ്റിച്ച മാധ്യമങ്ങളുടെ മിടുക്ക് ഓര്‍ത്തുപോകുന്നു.) അവര്‍ ദീപേന്ദ്രക്ക് ചാര്‍ത്തിക്കൊടുത്ത മുള്‍ക്കീരിടം അവര്‍ക്ക് പോലും ഇറക്കിവെക്കാനാകില്ലായെന്ന് എന്നാണ് നമ്മുടെ മാധ്യമങ്ങള്‍ മനസ്സിലാക്കുക ?

4

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X