ആയുര്‍വേദത്തിന് ടൂറിസം വിനയാകുന്നു
ആയുര്‍വേദത്തിന് ടൂറിസം വിനയാകുന്നു
തിരുവനന്തപുരം: കേരളത്തിന്റെ തനതു ചികിത്സാ സമ്പ്രദായമായ ആയുര്‍വേദത്തിന് ടൂറിസം വിനയാകുന്നു. വിദേശ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ട് കേരളത്തിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ കൂണുകള്‍ പോലെ മുളച്ചു പൊന്തുന്ന ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങള്‍ ടൂറിസവും ആയുര്‍വേദവും കോര്‍ത്തിണക്കി നേട്ടം കൊയ്യാനുള്ള കേരള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കു തന്നെ തിരിച്ചടിയാകുന്നു.
ആയുര്‍വേദത്തിന്റെ പേരില്‍ മുറിവൈദ്യന്മാരായി ചികിത്സ നടത്തി വിനോദസഞ്ചാരികളെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ പിഴിയുന്ന വ്യാജന്മാരുടെ ചികിത്സ ഒട്ടേറെ വിനോദസഞ്ചാരികള്‍ക്ക് കയ്പേറിയ ചികിത്സാവിധികള്‍ നല്‍കിക്കഴിഞ്ഞു. വിനോദസഞ്ചാരികളെ പിഴിയാന്‍ മാത്രം മുളച്ചു പൊന്തുന്ന ആയുര്‍വേദ ചികിത്സാസ്ഥാപനങ്ങള്ക്ക് സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയില്ലെങ്കില്‍ കേരളത്തിന്റെ തനതു ചികിത്സാ സമ്പ്രദായത്തിന് കടുത്ത ഭീഷണിയാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഏറ്റവുമധികം വിനോദസഞ്ചാരികള്‍ വന്നെത്തുന്ന കോവളം കടപ്പുറത്താണ് വ്യാജ ആയുര്‍വേദ ചികിത്സാ കേന്ദ്രങ്ങള്‍ ഏറ്റവും കൂടുതല്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരം പത്ത് കേന്ദ്രങ്ങള്‍ വിഴിഞ്ഞം പഞ്ചായത്ത് അധികൃതര്‍ ഇടപെട്ട് പൂട്ടിച്ചു. ഇതില്‍ ഒരെണ്ണം പ്രവര്‍ത്തിച്ചിരുന്നത് ഇന്ത്യാ ടൂറിസം വികസന കോര്‍പറേഷന്റെ പഞ്ചനക്ഷത്ര ഹോട്ടലായ അശോകാ ബീച്ച് റിസോര്‍ട്ടിലായിരുന്നു. സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ലൈസന്‍സോ യോഗ്യതയുള്ള ചികിത്സകരോ ഇല്ലാത്തതിനാലാണ് ഈ കേന്ദ്രങ്ങള്‍ പൂട്ടിയതെന്ന് പൊലീസ് അറിയിച്ചു. മിക്ക ആയുര്‍വേദ കേന്ദ്രങ്ങളിലും ഒരേ ചികിത്സകന്റെ ലൈസന്‍സാണ് ഉപയോഗിച്ചിരുന്നതെന്ന് പഞ്ചായത്ത് അധികൃതര്‍ വെളിപ്പെടുത്തി.
1
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications