കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംഗീകാരമുള്ളത് 16 സ്ഥാപനങ്ങള്‍ മാത്രം

  • By Staff
Google Oneindia Malayalam News

അംഗീകാരമുള്ളത് 16 സ്ഥാപനങ്ങള്‍ മാത്രം

കേരളത്തില്‍ അംഗീകാരം കിട്ടിയിരിക്കുന്നത് 16 സ്ഥാപനങ്ങള്‍ക്കു മാത്രമാണ് . ഇവയില്‍ അഞ്ചെണ്ണം മാത്രമാണ് കോവളം ബീച്ച് റിസോര്‍ട്ട് പരിസരത്തുള്ളൂ. അംഗീകാരം കിട്ടാനുള്ള കടമ്പകള്‍ അതികഠിനമായതിനാലാണ് ഇത്രയും കുറഞ്ഞ അംഗീകൃത സ്ഥാപനങ്ങള്‍. നിയമാനുസൃതമല്ലാത്ത സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ ടൂറിസം വകുപ്പ് പഞ്ചായത്ത് അധികൃതരുടെ സഹായത്തോടെ അടച്ചുപൂട്ടലുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിച്ചു വരുന്നതായും ടൂറിസം സെക്രട്ടറി വ്യക്തമാക്കി.

എന്നാല്‍ , മസാജ് പാര്‍ലറുകളില്‍ വിനോദസഞ്ചാരികളെ ഉദ്ദേശിച്ചു നടത്തുന്നത് ശരിയായ ആയുര്‍വേദ ചികിത്സയല്ലെന്നും സങ്കീര്‍ണ്ണ ചികിത്സാവിധകളോടെയുള്ള ശരിയായ ചികിത്സാവിധികള്‍ ആയുര്‍വേദ ആശുപത്രികളില്‍ മാത്രമാണ് നടത്തപ്പെടുന്നതെന്നും ടൂറിസം അധികൃതര്‍ സമ്മതിയ്ക്കുന്നുണ്ട്. വിനോദസഞ്ചാര വിപണനത്തിനായി ആയുര്‍വേദത്തിന്റെ മൃദുവായ രീതികളേ ഉപയോഗപ്പെടുത്തുന്നുള്ളൂവത്രേ.

എന്നാല്‍, ആയുര്‍വേദത്തിന്റെ മൃദുവായ വിപണനം യഥാര്‍ത്ഥ ആയുര്‍വേദ ചികിത്സാവിധിയ്ക്ക് തിരിച്ചടിയാകുമെന്നതാണ് യാഥാര്‍ത്ഥ്യം. മൃദു ചികിത്സ വാഗ്ദാനം ചെയ്ത് വിനോദസഞ്ചാരികളെ വഴി തെറ്റിക്കുന്ന മിക്ക മസാജ് പാര്‍ലറുകളും ടൂറിസം സീസണുകളില്‍ മാത്രം കെട്ടിപ്പൊക്കി വിനോദസഞ്ചാരികളെ കൊള്ളയടിക്കാന്‍ മാത്രം സ്ഥാപിക്കപ്പെടുന്നവയാണ്. സീസണ്‍ കഴിഞ്ഞാല്‍ പിന്നെ ഇവയുടെ പൊടി പോലും കാണില്ല. മാത്രമല്ല, അംഗീകാരമുള്ള ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളില്‍ വിനോദസഞ്ചാരികള്‍ എത്തിപ്പെടുന്നുമില്ല. വില കുറഞ്ഞ ചികിത്സ വാഗ്ദാനം ചെയ്തു കൊണ്ട് അനധികൃത സ്ഥാപനങ്ങളുടെ ഏജന്റുമാര്‍ വിനോദസഞ്ചാരികളെ വഴി തെറ്റിയ്ക്കുന്നു. ഇത്തരം ചികിത്സകള്‍ കഴിഞ്ഞ് സ്വന്തം നാട്ടില്‍ തിരിച്ചെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നുവെന്നും അറിയപ്പെടുന്നു.

വ്യാജ ചികിത്സാകേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ആയുര്‍വേദ ചികിത്സാവിധിയ്ക്ക് തന്നെ ദോഷകരമാണെന്നതിനാല്‍ വിനോദസഞ്ചാരവും ആയുര്‍വേദ ചികിത്സയും സമന്വയിപ്പിച്ചുകൊണ്ടുള്ള വിനോദസഞ്ചാര വിപണനം അവസാനിപ്പിയ്ക്കണമെന്ന് ആയുര്‍വേദ ചികിത്സാരംഗത്തെ പ്രശസ്തരും പ്രമുഖരുമായ ചികിത്സകര്‍ ചൂണ്ടിക്കാട്ടുന്നു.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X