Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴദൈവങ്ങള്‍ അനുഗ്രഹിച്ച കേരളം

കേരളത്തില്‍ മഴദൈവങ്ങളുടെ രാസനര്‍ത്തനം തുടങ്ങിയിരിക്കുന്നു. ഇടവപ്പാതി എന്ന് വിളിക്കപ്പെടുന്ന തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം കേരളമെന്ന ഹരിതഭൂമിയില്‍ ആടിത്തിമര്‍ക്കുകയാണ്......

Monsoonവീടിന്റെ തണുപ്പും സുരക്ഷയും അനുഭവിച്ചുകൊണ്ട് ഒരു ജാലകവാതിലിലൂടെ മഴ കണ്ട് മതിമറക്കാത്തവരായി ആരുമുണ്ടാകില്ല. അല്ലെങ്കില്‍ വഴിയോരത്തെ കടത്തിണ്ണയില്‍ കയറി നിന്ന് നിങ്ങള്‍ മഴയുടെ സൗന്ദര്യം ആസ്വദിച്ചിട്ടുണ്ടാകും. മഴക്കാലം തുടങ്ങുമ്പോള്‍ പറമ്പില്‍ അങ്ങുമിങ്ങും കൂണുകളും പച്ചപ്പായലും തലപൊക്കുകയുണ്ടായി. ചേറിന്റെയും പച്ചമണ്ണിന്റെയും പേരറിയാത്ത അനേകം പുല്‍ച്ചെടികളുടെയും ഇടകലരുന്ന ഗന്ധം...

മഴയുടെ വരവ്

ടിബറ്റന്‍ പര്‍വതപ്രദേശങ്ങളിലെ ഉയര്‍ന്ന സമ്മര്‍ദപ്രദേശങ്ങളില്‍ നിന്നും വീശുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങി ഇന്ത്യയിലെത്തുന്നു. ഇത് പടിഞ്ഞാറന്‍ ആഫ്രിക്ക വരെ വീശിയെത്തുമെന്നാണ് ഇന്ത്യന്‍ ഒബ്സര്‍വേറ്ററീസ് മുന്‍ ഡയറക്ടര്‍ ജനറല്‍ ഡോ.പി.കോടേശ്വരം അഭിപ്രായപ്പെടുന്നത്. ഇതേ ചുഴലിക്കാറ്റ് തന്നെയാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ കാലവര്‍ഷം കൊണ്ടുവരുന്നതെന്നാണ് കോടേശ്വരം പറയുന്നത്.

എന്നാല്‍ ഭൂമധ്യരേഖയില്‍ നിന്നും വീശുന്ന കാറ്റുകള്‍ വടക്കോട്ട് തെന്നിമാറുന്നതിന്റെ ഫലമായാണ് ഇന്ത്യയില്‍ മഴക്കാലമെത്തുന്നതെന്ന് ഫ്ലോണ്‍ പറയുന്നു. ചുഴലിക്കാറ്റുകളും ന്യൂനമര്‍ദവും കേരള്തതില്‍ മഴയെത്തിക്കുന്നതില്‍ വലിയൊരു പങ്കാണ് വഹിക്കുന്നത്. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ഇവ കേരളതീരത്തെത്തുന്നത്. മഴക്കാറ്റുകളുടെ ഗതി നിര്‍ണയിക്കുന്നതില്‍ പ്രധാനമായ പങ്ക് വഹിക്കുന്ന ന്യൂനമര്‍ദം കാലാവസ്ഥയുടെ പൊടുന്നനെയുള്ള മാറ്റത്തിന് കാരണമാകുന്നു.

കേരളത്തിലെ മഴയുടെ സ്വഭാവം

കേരളത്തിന് ലഭിക്കുന്ന മഴയുടെ 73 ശതമാനവും ലഭിക്കുന്നത് ഇടവപ്പാതിയില്‍ നിന്നുമാണ്. ഇടവപ്പാതി എന്നുപറയുമ്പോള്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമാണ് ഉദ്ദേശിക്കുന്നത്.

ഇതില്‍ തന്നെ ഏറ്റവും കൂടുല്‍ മഴ ലഭിക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. കടല്‍ത്തീരവും മലനിരകളുടെ സാന്നിധ്യവുമാണ് മഴമേഘങ്ങളുടെയും മഴക്കാറ്റുകളുടെയും ഗതി നിര്‍ണയിക്കുന്നത്. ഇവയെല്ലാം ചേര്‍ന്ന ഭൂമിശാസ്ത്രമുള്ള ജില്ലയില്‍ കൂടുതല്‍ മഴ ലഭിക്കുന്നു.

സമുദ്രനിരപ്പില്‍ നിന്നുമുള്ള ഉയരം കിഴക്ക് ഭാഗത്തേക്ക് പോകുമ്പോള്‍ കൂടിവരുന്ന കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് ജില്ലയുടെ കിഴക്ക് ഭാഗത്തുള്ള വയനാട് ജില്ല സമുദ്രനിരപ്പില്‍ നിന്നും 915 മീറ്റര്‍ ഉയരത്തിലാണ്. വയനാട്ടിലെ ലക്കിടിയാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യുന്ന സ്ഥലം. 1967ല്‍ ലക്കിടിയില്‍ പെയ്ത മഴയാണ് കേരളത്തില്‍ ഇന്നുവരെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ശക്തിയേറിയ മഴ.

താരതമ്യേന താഴ്ന്ന നിരപ്പില്‍ സ്ഥിതി ചെയ്യുന്ന തിരുവനന്തപുരത്താണ് ഏറ്റവും കുറവ് മഴ കിട്ടുന്നത്. ജൂണ്‍-ജൂലായ് മാസങ്ങളിലാണ് കേരളത്തില്‍ ഏറ്റവുമധികം മഴ പെയ്യുന്നത്. ഒരു ദിവസം ശരാശരി 2.5 സെന്റിമീറ്റര്‍ മഴ ഈ മാസങ്ങളില്‍ സംസ്ഥാനത്ത് പെയ്യുന്നു. ഈ മാസങ്ങളില്‍ 20 മഴദിവസങ്ങളാണ് വടക്കന്‍ ജില്ലകളില്‍ ലഭിക്കുക. തെക്കന്‍ ജില്ലകളില്‍ ഇത് 15 ദിവസങ്ങളാണ്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+