Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്‍ക്കൊത്തയ്ക്ക് എത്ര വയസ്സായി?

കൊല്‍ക്കൊത്തയ്ക്ക് എത്ര വയസ്സായി?

കൊല്‍ക്കൊത്ത: നമ്മുടെ കല്‍ക്കട്ട ഈയിടെയാണ് കൊല്‍ക്കൊത്തയായത്. കൊല്‍ക്കത്തയ്ക്ക് ആഗസ്ത് 24 വെള്ളിയാഴ്ച 310 വയസ്സ് തികയുകയാണ്. ബംഗാളിന്റെ തലസ്ഥാനമായ ഈ നഗരം സമ്പന്നമായ ഒരു സാംസ്കാരികപൈതൃകമുള്ള നഗരമാണ്. വെറും 104 ചതുരശ്രകിലോമീറ്ററില്‍ പരന്നുകിടക്കുന്ന നഗരം. രസഗുളയുടെയും ദുര്‍ാപൂജയുടെയും രബീന്ദ്രസംഗീതത്തിന്റെയും ടോംഗയുടെയും നഗരം. ഭൂതദയകൊണ്ട് ഒരു കാലഘട്ടത്തിനെയാകെ സ്നേഹത്തിന്റെ ഭാഷപഠിപ്പിച്ച മദര്‍തെരേസയ്ക്ക് കര്‍മ്മഭൂമിയായതും ഈ കൊല്‍ക്കത്തതന്നെ.

രണ്ടു നൂറ്റാണ്ടുകാലം ഇന്ത്യയെ ഭരിച്ച ഈസ്റ് ഇന്ത്യാകമ്പനിയുടെ ആസ്ഥാനം ഈ നഗരമാണ്. ഗംഗയുടെ ഒരു കൈവഴിയായ ഹുഗ്ലി നദിയുടെ കിഴക്കന്‍ തീരത്താണ് പ്രധാന കൊല്‍ക്കത്താനഗരം. 1700 മുതല്‍ 1900 വരെ ഈസ്റ് ഇന്ത്യാകമ്പനിയുടെ ഭരണകാലത്ത് ഇന്ത്യയുടെ തലസ്ഥാനം തന്നെ കൊല്‍ക്കത്തയായിരുന്നു. പക്ഷെ 311ാം പിറന്നാള്‍ ആഘോഷിക്കുന്നതിനിടയില്‍ കല്ക്കത്തയുടെ പ്രായത്തെച്ചൊല്ലി ഒരു വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നു.

ഈസ്റ് ഇന്ത്യാ കമ്പനിയുടെ ഉദ്യോഗസ്ഥനും ബിസിനസ്കാരനുമായ ജോബ് ചര്‍നോക്ക് 1690 ആഗസ്ത് 24ന് കല്‍ക്കട്ട( ഇപ്പോഴത്തെ കൊല്‍ക്കത്ത) നഗരം സ്ഥാപിച്ചുവെന്നാണ് ഇംഗ്ലീഷുകാരുടെ ചരിത്രം പറയുന്നത്. ഇന്ത്യക്കാരും വലിയ എതിര്‍പ്പുകൂടാതെ ഈ ചരിത്രം സ്വീകരിച്ചുവരികയായിരുന്നു.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+