കൊല്‍ക്കൊത്തയ്ക്ക് എത്ര വയസ്സായി?...2
കൊല്‍ക്കൊത്തയ്ക്ക് എത്ര വയസ്സായി?...2
കൊല്‍ക്കത്തയുടെ പ്രായം കോടതി തീരുമാനിക്കുമോ?
മുഗളന്മാരുടെയും ജമീന്ദാര്‍മാരുടെയും ഈസ്റ് ഇന്ത്യാ കമ്പനിയുടെയും അധികാരക്കൈമാറ്റങ്ങളുടെ ചരിത്രം കൂടിയാണ് കൊല്‍ക്കത്തയുടെ 311 വര്‍ഷത്തെ ജീവിതം. ഇപ്പോള്‍ കൊല്‍ക്കത്തയിലെ ഒരു പഴയ കുടുംബമാണ് കൊല്‍ക്കൊത്തയുടെ പിതാമഹനെന്ന ജോബ് ചര്‍നോക്കിന്റെ സ്ഥാനത്തെ എതിര്‍ക്കുന്നത്. സബര്‍ണ റോയ് ചൗധരിമാരുടെ കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലെ ചിലരാണ് കൊല്‍ക്കൊത്തയ്ക്ക് പ്രായക്കൂടുതലുണ്ടെന്ന് വാദിക്കുന്നത്. മാത്രമല്ല, ഈ വാദം സ്ഥാപിച്ചുകിട്ടാന്‍ അവര്‍ കോടതിയെ സമീപിക്കുകയാണ്.
കൊല്‍ക്കത്ത നഗരം ആ പ്രത്യേക ദിവസമാണ് ഉണ്ടായതെന്ന് എങ്ങിനെ പറയാന്‍ കഴിയും? എങ്ങിനെയാണ് ജോബ് ചര്‍നോക് എന്ന ബിസിനസ്കാരന് ഈ സ്ഥലത്തിന്റെ സ്ഥാപകസ്ഥാനം നല്കാന്‍ കഴിയുക? അദ്ദേഹം വരുന്നതിന് മുന്‍പും കൊല്‍ക്കൊത്തയുണ്ടായിരുന്നു. - സബര്‍ണ റോയ് ചൗധരി പരിബാര്‍ പരിഷത്തിലെ ദേവര്‍ഷി റോയ് ചൗധരി ചോദിക്കുന്നതിങ്ങിനെയാണ്.
ജോബ് ചര്‍നോക്കിന് മുന്‍പ് ലക്ഷ്മി കാന്ത റോയ് ചൗധരി ആണ് ഈ നഗരം വികസിപ്പിച്ചത് - അഭിഭാഷകനായ സ്മരജിത് റോയ് ചൗധിരിയുടേതാണ് ഈ അഭിപ്രായം.
എന്നാല്‍ വിവാദത്തിനുള്ള സമയം കഴിഞ്ഞുപോയെന്നാണ് പഴയകാല ചരിത്രകാരനായ ഡോ. പി.ടി. നായരുടെ വാദം. 300 വര്‍ഷത്തിന് ശേഷം എങ്ങിനെ അവര്‍ക്ക് കോടതിയില്‍ പോകാന്‍ കഴിയും ?അങ്ങിനെയെങ്കില്‍ അവര്‍ അന്നേ കോടതിയില്‍ പോകേണ്ടതായിരുന്നു- ഇതാണ് പി.ടി. നായരുടെ ന്യായം.
എങ്ങിനെ കോടതി കൊല്‍ക്കത്തയുടെ പ്രായം നിശ്ചയിക്കും എന്ന് കൗതുകപൂര്‍വം കാത്തിരിക്കുകയാണ് കൊല്‍ത്തക്കാര്‍.
2












Click it and Unblock the Notifications