സ്വാതന്ത്യ്രദിനം എന്ന പേടിസ്വപ്നം...4
സ്വാതന്ത്യ്രദിനം എന്ന പേടിസ്വപ്നം...4
പക്ഷെ ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് കരുത്ത് പകരേണ്ട രാഷ്ട്രീയം തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ശാപം. ക്ഷേമ രാജ്യം സ്വപ്നം കണ്ടിരുന്ന രാഷ്ട്രീയക്കാരുടെ തലമുറ ഏതാണ്ട് സ്വാതന്ത്യ്രസമരത്തോടെ തന്നെ കുറ്റിയറ്റുപോയി എന്ന് പറയേണ്ടിയിരിക്കുന്നു. ക്ഷേമ രാജ്യം എന്നതിന് പകരം ക്ഷേമ കുടുംബം എന്ന ചിന്ത രാഷ്ട്രീയത്തില്‍ കൂടിവരികയാണ്. തനിക്ക് ശേഷം ആര് എന്ന ചോദ്യത്തിന് അവന് വ്യക്തമായ ഉത്തരമുണ്ട്- തന്റെ മകള്‍/മകന്‍.
മക്കള്‍ രാഷ്ട്രീയത്തിലേക്ക് ചുരുങ്ങിച്ചുരുങ്ങിവരുന്ന ഭാവനയുമായി രാഷ്ട്രീയക്കാരന്‍ എത്രദൂരം ഇന്ത്യയെ നയിക്കും? അഴിമതി രാജ്യത്തിന്റെ അര്‍ബുദമായി മാറി. കഴിവും ഭാവനയുമുള്ളവര്‍ രാഷ്ടീയത്തിലെത്തുന്ന കാലമുണ്ടായിരുന്നു. ഇന്ന് ഇതു രണ്ടുമുള്ളവര്‍ക്ക് ഇന്ത്യയില്‍ വേണ്ടത്ര അംഗീകാരം കിട്ടാത്ത സ്ഥിതിവിശേഷമാണ് . അതുകൊണ്ട് അവര്‍ കൂടുതല്‍ നല്ല അവസരം തേടി ഇന്ത്യവിട്ട് പാശ്ചാത്യരാജ്യങ്ങളില്‍ കുടിയേറുകയാണ്. നിരക്ഷരകുക്ഷിക്കും പ്രാരാബ്ധക്കാരനും എന്നതുപോലെ കൂടുതല്‍ അറിവുള്ളവനും ജീവിക്കാന്‍ പറ്റാത്ത രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു.
നിലനില്പിനുവേണ്ടി സമരം ചെയ്യേണ്ടിവരുന്ന ആഗോളവല്ക്കരണത്തിന്റെ ഇക്കാലത്ത് ഇന്ത്യയുടെ സ്വപ്നങ്ങള്‍ക്ക് നിറവും മിഴിവും പകരാന്‍ കരുത്തുറ്റ രാഷ്ട്രീയനേതൃത്വമാണ് ആവശ്യം. ഒപ്പം വിദ്യ നേടിയ ബുദ്ധിയുള്ള ഒരു സമൂഹവും. അല്ലെങ്കില്‍ 70 ശതമാനം നിരക്ഷരരും 40 ശതമാനം പട്ടിണിക്കോലങ്ങളും ഉള്ള ഇന്ത്യയെന്ന രാജ്യം ഒരു മഹാദുരന്തമായി അധ:പതിക്കാന്‍ അധികം കാലമെടുക്കില്ല.
4












Click it and Unblock the Notifications