വിമര്‍ശന ശരങ്ങളുടെ 100 ദിവസം
ഇടതുപക്ഷത്തെ വന്‍ഭൂരിപക്ഷത്തില്‍ തോല്പിച്ച് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ സംഭവബഹുലമായ 100 ദിവസങ്ങള്‍ പിന്നിടുകയാണ്. വൈദ്യുതി ചാര്‍ജ് വര്‍ധനവ്, സ്വാശ്രയമേഖലയില്‍ പ്രൊഫണല്‍ കോളജുകള്‍ തുടങ്ങുന്നതിന് അനുമതി തുടങ്ങിയ ചില തീരുമാനങ്ങളിലൂടെ ആന്റണി സര്‍ക്കാരിന്റെ ആദ്യ 100 നാളുകള്‍ തന്നെ വിവാദങ്ങള്‍ക്ക ്വഴിവെച്ചു.
സര്‍ക്കാര്‍ മൂന്ന് മാസം പിന്നിടുമ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തെ അളക്കാന്‍ സമയമായിട്ടില്ലെന്നും തനിക്ക് മൂന്ന് മാസം കൂടി തരണമെന്നുമാണ് മുഖ്യമന്ത്രി എ.കെ.ആന്റണി പറയുന്നത്. അതേ സമയം പാളയത്തില്‍ നേരത്തെ പട തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.കരുണാകരന്റെ ഭരണത്തിന് വേഗത പോരാ എന്ന വിമര്‍ശനം പ്രതിപക്ഷമുയര്‍ത്തുന്ന വിമര്‍ശനത്തേക്കാള്‍ ഒരു പടി മുന്നില്‍ നില്‍ക്കും.
സാമ്പത്തിക പ്രതിസന്ധിയും കടുത്ത തീരുമാനങ്ങളും
99 സീറ്റിന്റെ വന്‍ഭൂരിപക്ഷം നേടി അധികാരത്തിലേറിയ യുഡിഎഫിനെ സംബന്ധിച്ചിടത്തോളം തിരഞ്ഞെടുപ്പില്‍ ഇടതുസര്‍ക്കാരിനെതിരെ നിലനിന്ന ഒട്ടേറെ ഘടകങ്ങള്‍ അനുകൂലമാവുകയായിരുന്നു. മെയ് 10നാണ് തിരഞ്ഞെടുപ്പ് നടന്നത്. മെയ് 17ന് ആന്റണി സര്‍ക്കാര്‍ അധികാരമേറ്റു.എന്നാല്‍ വന്‍ജനപിന്തുണയോടെ അധികാരത്തിലേറിയ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒട്ടും പ്രവര്‍ത്തനനിരതമല്ല എന്ന വിമര്‍ശനം തുടക്കത്തിലേ ഉയര്‍ന്നു.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും ഇതില്‍ നിന്ന് മുക്തമാകാന്‍ കടുത്ത ചില തീരുമാനങ്ങള്‍ വേണ്ടിവരുമെന്നും തുടക്കത്തിലേ ആന്റണി വ്യക്തമാക്കി. സര്‍ക്കാര്‍ പുറപ്പെടുവിച്ച ധവളപത്രം സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ തീവ്രത വെളിപ്പെടുത്തുന്നതായിരുന്നു. ധവളപത്രത്തിലെ പല നിര്‍ദേശങ്ങളും വരാന്‍ പോകുന്ന കടുത്ത നീക്കങ്ങളുടെ സൂചനയാവുകയും ചെയ്തു.
വൈദ്യുതിമേഖലയെ രക്ഷിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്ന വിശദീകരണത്തോടെയാണ് 25 ശതമാനം വൈദ്യുത ചാര്‍ജ് വര്‍ധനവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. ഇതില്‍ കൂടുതല്‍ വര്‍ധനവിന് നിര്‍ദേശമുണ്ടായെങ്കിലും സാധാരണക്കാരന്‍ നേരിടേണ്ടി വരുന്ന അമിത ഭാരം കണക്കിലെടുത്ത് 25 ശതമാനം വര്‍ധനവില്‍ ഒതുക്കുകയാണെന്നും പറഞ്ഞ് തീരുമാനത്തെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തു.
അതേ സമയം കേന്ദ്ര ഊര്‍ജമന്ത്രാലയവുമായി ഒപ്പുവെച്ച ധാരണാപത്രം വീണ്ടും ചാര്‍ജ് വര്‍ധനവിലേക്കാണ് നയിക്കുകയെന്ന് ചില കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തിന് ദോഷകരമായ ഒന്നും തന്നെ ധാരണാപത്രത്തിന്റെ ഫലമായുണ്ടാവില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നത്.
1












Click it and Unblock the Notifications