ആദിവാസികള്‍ ആയുധമെടുക്കുന്നു
തിരുവനന്തപുരം: പട്ടിണി മരണത്തിന് പരിഹാരം ആവശ്യപ്പെട്ട് ആദിവാസികള്‍ നടത്തുന്ന പ്രക്ഷോഭം സര്‍ക്കാരിന് തലവേദനയാകുന്ന തരത്തില്‍ ശക്തമാകുമെന്ന് സൂചന.
പതിവ് സമരരീതികള്‍ വിട്ട് തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി അക്രമത്തിന്റെ മാര്‍ഗം സ്വീകരിക്കാന്‍ പോലും ആദിവാസികള്‍ തയാറാവുകയാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയില്‍ മൂന്നര ലക്ഷത്തോളം വരുന്ന ആദിവാസികളില്‍ ബഹുഭൂരിപക്ഷവും പട്ടിണിയെ നേരിടുകയാണ്. ഇതില്‍ രണ്ട് ലക്ഷത്തോളം ആദിവാസികളും വയനാട് ജില്ലയിലാണ്. ഇവിടെയാണ് പട്ടിണി മരണങ്ങള്‍ ഏറെയും നടന്നിട്ടുള്ളതും.
കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ 25ല്‍ അധികം ആദിവാസികളാണ് പട്ടിണി മൂലം മരണമടഞ്ഞത്. ഗുജറാത്തിലെ ഭൂകമ്പ ദുരിതാശ്വാസത്തിനായും കേരളത്തില്‍ നടന്ന കാലവര്‍ഷക്കെടുതികള്‍ക്കായും സഹായം വാരിക്കോരി കൊടുത്തവര്‍ ആദിവാസികള്‍ കൂട്ടത്തോടെ മരിക്കുമ്പോള്‍ കണ്ണടയ്ക്കുന്നതു കൊണ്ട് തന്നെ അക്രമത്തിന്റെ മാര്‍ഗത്തിലേക്ക് തിരിയാതെ വയ്യെന്ന് ആദിവാസി യുവാക്കള്‍ പറയുന്നു.
1












Click it and Unblock the Notifications