രാഷ്ട്രീയ മേല്‍വിലാസമില്ലാതെ കര്‍ഷകര്‍ സംഘടിക്കുന്നു
ബാങ്കിലടക്കാന്‍ കാര്‍ഷികോല്പന്നങ്ങള്‍
തോട്ട വിളകളുടെ വിലയിടിവിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടമായ ഇടുക്കി, കോട്ട യം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള തോട്ട ം തൊഴിലാളികള്‍ കുടുംബത്തോടെ തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ തൊഴില്‍ തേടി എത്തുന്നുണ്ട്.
സപ്തംബര്‍ നാല് ചൊവാഴ്ച വിലയിടിവ് മൂലം രോഷാകുലരായ കര്‍ഷകരുടെ സമരം കേരളം കണ്ടു. പനമരം സൗത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്കില്‍ വായ്പ തിരിച്ചടയ്ക്കാനുള്ള കര്‍ഷകര്‍ തങ്ങളുടെ കാര്‍ഷികോല്‍പ്പന്നങ്ങളുമായി ബാങ്കിലെത്തുകയായിരുന്നു. പണത്തിന് പകരം തേങ്ങയും കുരുമുളകും കാപ്പിയും റബറും അടയ്ക്കയുമെല്ലാം എടുത്ത് ജപ്തി നടപടികള്‍ ഒഴിവാക്കണമെന്നതായിരുന്നു കര്‍ഷകരുടെ ആവശ്യം. ശക്തമായ സമരത്തിന്റെ ഒരു തുടക്കം മാത്രമാണിതെന്നും ഫാര്‍മേഴ്സ് റിലീഫ് ഫോറത്തിന്റെ നേതൃത്വത്തിലെത്തിയ കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി.
1












Click it and Unblock the Notifications