രാഷ്ട്രീയ മേല്‍വിലാസമില്ലാതെ കര്‍ഷകര്‍ സംഘടിക്കുന്നു...2
നാഷണല്‍ ഫാര്‍മേഴ്സ് പ്രൊട്ട ക്ഷന്‍ കമ്മിറ്റി എന്ന മറ്റൊരു സംഘടന മന്ത്രിമാരെയും എംഎല്‍എമാരെയും വഴി തടയാനുള്ള നീക്കവുമായി മുന്നോട്ട ു പോവുകയാണ്. പാലക്കാട് ജില്ലയിലെ ഗതികെട്ട നെല്‍ക്കൃഷിക്കാരും നാളികേര കര്‍ഷകരുമാണ് സംഘടനയുടെ പിന്നില്‍. നെല്ലിന്റെ വില ടണ്ണിന് 3, 500 രൂപയില്‍ നിന്നും 2, 200 രൂപയായി കുത്തനെ ഇടിഞ്ഞു. എന്നിട്ട ും വാങ്ങാനാളില്ലാത്ത അവസ്ഥയാണ്.
ടാസ്ക് ഫോഴ്സിനെയും എതിര്‍ക്കുന്നു
ലോകവ്യാപാര സംഘടനയുടെ നിര്‍ദേശങ്ങള്‍ സംസ്ഥാനത്തെ കാര്‍ഷികവ്യവസ്ഥയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കാന്‍ എം. എസ്. സ്വാമിനാഥന്റെ നേതൃത്വത്തില്‍ ഒരു ടാസ്ക് ഫോഴ്സിന് സര്‍ക്കാര്‍ രൂപം നല്‍കിയിട്ട ുണ്ട്. എന്നാല്‍ ഭക്ഷ്യവിളകള്‍ക്ക് പകരം ഔഷധവിളകള്‍ കൃഷി ചെയ്യണമെന്ന നിര്‍ദേശത്തോട് കര്‍ഷകര്‍ ഏതിര്‍പ്പ് പ്രകടിപ്പിക്കുന്നു. മുമ്പ് നെല്‍ക്കൃഷിയും നാളികേര കൃഷിയും നിര്‍ത്തി കൊക്കൊയും റബറും നടാന്‍ പറഞ്ഞ വിദഗ്ധര്‍ തന്നെയാണ് ഇതിന് പിന്നിലെന്ന് അവര്‍ ആരോപിക്കുന്നു. നമുക്ക് വേണ്ടത് നമ്മള്‍ തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍ മതിയെന്ന് തീരുമാനിച്ചാല്‍ പ്രശ്നങ്ങള്‍ പകുതിയായി കുറയുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനൊക്കെ പുറമെയാണ് ടയര്‍ നിര്‍മാതാക്കളും സോപ്പ് കമ്പനികളും റബറിന്റെയും വെളിച്ചെണ്ണയുടെയും വിലയിടിയിക്കാന്‍ വേണ്ടി നടത്തുന്ന തന്ത്രങ്ങളും. കഴിഞ്ഞയാഴ്ച വിപണിയില്‍ നിന്നും വിട്ട ുനിന്ന് വിലയിടിക്കാന്‍ ടയര്‍ ലോബിക്ക് കഴിഞ്ഞു. ഇപ്പോള്‍ വില 29 വരെയായി കുറഞ്ഞിട്ട ുണ്ട്. ടയര്‍ വ്യാപാരികള്‍ ഇനിയും വിട്ട ുനിന്നാല്‍ അത് 25 രൂപവരെയാകും.
അളമുട്ട ിയാല്‍ ചേരയും കടിക്കും എന്ന അവസ്ഥയിലാണ് സംസ്ഥാനത്തെ കര്‍ഷകര്‍. അക്രമമല്ലാതെ വേറെ മാര്‍ഗമില്ല എന്ന് കര്‍ഷകരും ചിന്തിച്ചു തുടങ്ങിയിട്ട ുണ്ട്. ഇപ്പോള്‍ പ്രമുഖ ബാങ്കുകളൊന്നും തന്നെ കാര്‍ഷിക വായ്പ നല്‍കുന്നില്ല. വായ്പ നല്‍കിക്കൊണ്ടിരുന്ന സഹകരണസംഘങ്ങള്‍ തകര്‍ച്ചയെ നേരിടുകയാണ്. പുതിയ സഹകരണ നിയമം കൂടി വരുമ്പോള്‍ തകര്‍ച്ച പൂര്‍ണമാകും.
സപ്തംബര്‍ ആറ് വ്യാഴാഴ്ച ആലക്കോട് കാപ്പിമലയിലെ കര്‍ഷകര്‍ ബാങ്ക് ഉപരോധിച്ച് രേഖകള്‍ തിരികെ വാങ്ങിയതാണ് കര്‍ഷകര്‍ രാഷ്ട്രീയത്തിനതീതമായി സംഘടിക്കുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണം. ദേശീയ കര്‍ഷക രക്ഷാ സമിതിയുടെ നേതൃത്വത്തിലാണ് കര്‍ഷകര്‍ സിന്‍ഡിക്കേറ്റ് ബാങ്ക് ഉപരോധിച്ച് രേഖകള്‍ തിരിച്ചെടുത്തത്. മറ്റൊരാള്‍ക്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്ന കര്‍ഷകന്റെ ആധാരവും മറ്റും അടങ്ങിയ രേഖകളാണ് ബാങ്ക് അധികൃതര്‍ പിടിച്ചുവച്ചിരുന്നത്.
2












Click it and Unblock the Notifications