കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉണ്ണിക്കൃഷ്ണന്‍ മനസില്‍ കളിക്കുമ്പോള്‍....

  • By Staff
Google Oneindia Malayalam News

മലയാളത്തിലെ അനേകം കവികളും കലാകാരന്മാരും ശ്രീകൃഷ്ണസങ്കല്‍പ്പത്തില്‍ മറക്കാനാവാത്ത നിരവധി സൃഷ്ടികള്‍ തീര്‍ത്തു.

ഉണ്ണിക്കൃഷ്്ണന്‍ മനസില്‍ കളിക്കുമ്പോള്‍ ഉണ്ണികള്‍ മറ്റുവേണമോ മക്കളായ് ?എന്ന് പാടിയ പൂന്താനവും കൃഷ്ണഗാഥ തീര്‍ത്ത ചെറുശേരിയും മലയാളത്തില്‍ കൃഷ്ണസാഹിത്യത്തിന് തുടക്കമിട്ടു എന്ന് പറയാം.

ശ്രീകൃഷ്ണനെ ഏറ്റവുമധികം ആരാധിക്കുന്നത് സ്ത്രീകളാണെന്ന് പറയപ്പെടുന്നു. ഒരളവ് വരെ അത് ശരിയുമാണ്. കൃഷ്ണനില്‍ കാമുകനെയും സുഹൃത്തിനെയും രക്ഷകനെയും കാണുന്ന സ്ത്രീകളും ഉണ്ണിക്കണ്ണനില്‍ വാത്സല്യം മുഴുവനും കോരിനല്‍കുന്ന അമ്മമാരും ധാരാളം. കുളിക്കുകയായിരുന്ന ഗോപികമാരുടെ ചേല കട്ടെടുത്ത് അവരുടെ നത ആസ്വദിച്ച വിടനല്ലേ കൃഷ്ണന്‍ എന്ന് അധിക്ഷേപിക്കുന്നവരോട് കൗരവ സഭയില്‍ ചേലയഴിക്കപ്പെടും എന്നായപ്പോള്‍ ദ്രൗപദിയുടെ രക്ഷയ്ക്കെത്തിയവനാണ് അച്യുതന്‍ എന്നത്രെ സ്ത്രീകളുടെ മറുപടി. അപ്പോള്‍ ദ്രൗപദിയുടെ കരുത്തന്മാരായ അഞ്ച് ഭര്‍ത്താക്കന്മാരും നോക്കിനില്‍ക്കുകയായിരുന്നു....

സാഹിത്യത്തില്‍ നിറയുന്ന കൃഷ്ണസങ്കല്പം

ആധുനിക സാഹിത്യത്തില്‍ കൃഷ്്ണന്‍ പ്രണയത്തിന്റെയും കാമത്തിന്റെയും കൊടുങ്കാറ്റായി ആഞ്ഞടിച്ചത് മാധവിക്കുട്ടിയിലായിരുന്നു. ഇന്ന് ഇസ്ലാം മതം സ്വീകരിച്ച് മാധവിക്കുട്ടി കമലാ സുരയ്യയായി. എന്നിട്ടും കമല ഒരിക്കല്‍ പറഞ്ഞു. അല്ലാഹുവിനെ സ്വീകരിച്ചെങ്കിലും കൃഷ്ണനെ ഞാന്‍ ഉപേക്ഷിച്ചിട്ടില്ല എന്ന്.

മാധവിക്കുട്ടി തന്റെ ചെറുകഥയില്‍ എഴുതുന്നു:

സ്ത്രീക്ക് തന്റെ പുരുഷന്‍ ഈശ്വരനാണ്; ശ്രീകൃഷ്്ണനാണ്. അയാളിലുള്ള ശ്രീകൃഷ്ണനെയാണ് അവള്‍ സ്നേഹിക്കുന്നത്. രണ്ടാമതു വിഹാഹം ചെയ്താലും ആ ഭര്‍ത്താവില്‍ അന്തര്‍ലീനനായി വസിക്കുന്ന ഭഗവാനെ മാത്രമാണ് അവള്‍ സ്നേഹിക്കുന്നത്..... - ശ്രീകൃഷ്ണന്‍ സ്ത്രീയുടെ പുരുഷന്‍ (എന്റെ കഥ)

ശ്രീകൃഷ്ണനെ കുറിച്ച് പാടുമ്പോള്‍ മരണത്തിന് പോലും തന്നെ കീഴടക്കാനാവില്ലെന്ന് സുഗതകുമാരി പറയുന്നു...

എങ്ങനെ തൊടും മൃത്യവെന്നെ, യീ ശ്യാമമാം
സംഗീതമെന്നുള്ളില്‍ വാഴ്കെ!
എന്തിനെഴുതുന്നു പാടുന്നു ഞാന്‍, അന്യമാം സംഗീതമൊ, ന്നിതല്ലാതെ?

കൃഷ്ണന്റെ രാധയായി കഴിയുന്നതാണ് സ്ത്രീത്വത്തിന്റെ പരമമായ പുണ്യം.ഈ രാധയുള്ളില്‍ പ്രതിഷ്ഠിതയാകയാല്‍ തീരാത്ത തേടലാകുന്നു ജന്മം!

എന്നാല്‍ പിന്നീട് കണ്ണനെ പിരിഞ്ഞ രാധയെ തേടാനായിരുന്നു സുഗതകുമാരിയുടെ ശ്രമം. പ്രണയവും സംരക്ഷണയും നഷ്ടപ്പെട്ട ആധുനിക രാധമാര്‍ തേടുന്നത് പ്രേമമൂര്‍ത്തിയായ ശ്രീകൃഷ്ണനെ തന്നെയെന്ന് കവയത്രി പാടി...

ആവര്‍ത്തനത്താല്‍ വിരസമാവാത്തതായ്
പ്രേമമൊന്നല്ലാതെയെന്തു പാരില്‍?.....
.............വന്നീല പൗര്‍ണ്ണമി, എങ്കിലും
ഇന്ത്യതന്‍ പെണ്‍മനം തേടുന്നു, നിത്യനാം
തിങ്കളെ പ്രേമൈകമൂര്‍ത്തിതന്നെ!

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X