ലാദന്റെ രക്തത്തിന് ദാഹിക്കുന്നു...2
അഫ്ഗാനിസ്ഥാനില്‍ കുടിയേറിയ അന്നുതന്നെ ലാദന്‍ അമേരിക്കയ്ക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിച്ചു. അമേരിക്കക്കാരെയും ജൂതന്മാരെയും കൊന്നൊടുക്കാനായിരുന്നു ലാദന്റെ ആഹ്വാനം.
സൗദി അറേബ്യയില്‍ കെട്ടിടനിര്‍മ്മാണവ്യവസായികളാണ് ബിന്‍ലാദന്റെ കുടുംബം. ഇതിലൂടെ സമ്പാദിച്ച കോടികളാണ് ലാദന്റെ പ്രവര്‍ത്തനങ്ങളുടെ സാമ്പത്തികാടിത്തറ.
സൗദി അറേബ്യയില്‍ ഒരു യെമനി കുടുംബത്തിലാണ് ലാദന്റെ ജനനം. എന്നാല്‍ 1979ല്‍ അഫ്ഗാനിസ്ഥാനിലെ റഷ്യന്‍ ആധിപത്യത്തിനെതിരെ പൊരുതാന്‍ ലാദന്‍ അഫ്ഗാനിസ്ഥാനിലേക്ക് കുടിയേറി. റഷ്യയ്ക്കെതിരെ പൊരുതാനിറങ്ങിയതിനാല്‍ ആദ്യകാലങ്ങളില്‍ സിഐഎ തന്നെയാണ് ലാദന് പരിശീലനം നല്കിയത്.
അഫ്ഗാനിസ്ഥാനില്‍ വച്ച് അദ്ദേഹം മഖ്താബ് അല്‍-ഖിടിമാത് എന്ന തീവ്രവാദസംഘടനയ്ക്ക് രൂപം നല്കി. ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് യുവാക്കളെ ഈ സംഘത്തിലേക്ക് ലാദന്‍ റിക്രൂട്ട് ചെയ്തു. റഷ്യയായിരുന്നു അന്ന് ലാദന്റെ മുഖ്യശത്രു. ഈജിപ്തില്‍ നിന്നും ലബനോണില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ചെറുപ്പക്കാര്‍ കമ്മ്യൂണിസ്റ ് റഷ്യയ്ക്കെതിരെ പോരാടാന്‍ ലാദനോടൊപ്പം പങ്കുചേര്‍ന്നു. മതത്തെ നശിപ്പിക്കാനൊരുങ്ങുന്ന കമ്മ്യൂണിസത്തിനെതിരെയായിരുന്നു അന്ന് ലാദന്റെ യുദ്ധം.
2












Click it and Unblock the Notifications