Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാദന്റെ രക്തത്തിന് ദാഹിക്കുന്നു...3

ലാദന്റെ രക്തത്തിന് ദാഹിക്കുന്നു...3

വീണ്ടുമൊരു ലോകമഹായുദ്ധം?

റഷ്യന്‍ സൈന്യം അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് ലാദന്‍ അമേരിക്കയ്ക്കും ഇസ്രയേലിനും എതിരെ തിരിഞ്ഞത്. കഴിഞ്ഞ മൂന്നു വര്‍ഷമായി അമേരിക്ക ലാദനെതിരെ കുരിശുയുദ്ധത്തിലാണ്. അഫ്ഗാനിസ്ഥാനില്‍ തന്നെ ലാദനെതിരായി ഒരു സേനയെ രൂപീകരിച്ചുകൊണ്ടാണ് അമേരിക്ക തിരിച്ചടിച്ചത്. താലിബാന്‍ വിരുദ്ധസേനയ്ക്ക് ആയുധവും അമേരിക്കന്‍ ഡോളറുകളും കഴിഞ്ഞ മൂന്നു വര്‍ഷമായി ഒഴുകുകയാണ്. സൗദി അറേബ്യയുടെയും പാകിസ്ഥാന്റെയും പിന്തുണയും താലിബാന്‍ വിരുദ്ധസേനയ്ക്കുണ്ട്. എന്നിട്ടും ലാദന്റെ പിന്തുണ ദിനംപ്രതി വര്‍ദ്ധിക്കുന്നതല്ലാതെ, അദ്ദേഹത്തെ പരിക്കേല്പിക്കാന്‍ പോലും ഇതുവരെ താലിബാന്‍ വിരുദ്ധസേനയ്ക്ക് കഴിഞ്ഞിട്ടില്ല.

വ്യവസായത്തിലൂടെ സമ്പാദിച്ച പണം മുഴുവന്‍ ഒസാമബിന്‍ ലാദന്‍ ഇസ്ലാമിക ശക്തികളെ വളര്‍ത്താന്‍ ചെലവഴിക്കുകയാണ്. റഷ്യയില്‍ ചെച്നിയന്‍ സേനയ്ക്കും പലസ്തീനിലെ തീവ്രവാദി പോരാളികള്‍ക്കും പാകിസ്ഥാനിലെ വിവിധ തീവ്രവാദി സംഘടനകള്‍ക്കും എല്ലാം ലാദന്റെ പണം എത്തുന്നു. ലോകത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്പോണ്‍സറാണ് ലാദന്‍ എന്ന് അമേരിക്ക ആരോപിക്കുന്നു.

ഈജിപ്തിനെയും സൗദിയെയും മറ്റു ഇസ്ലാമിക രാജ്യങ്ങളെയും ശക്തികളെയും യോജിപ്പിച്ച് അന്താരാഷ്ട്ര നിലവാരത്തില്‍ സുശക്തമായ ഒരു ഇസ്ലാമിക ശക്തിയെ സ്വരൂപിക്കുന്ന ശ്രമത്തിലാണ് ലാദന്‍ ഇപ്പോള്‍. ലാദന്റെ മനസ്സില്‍ ഇപ്പോള്‍ ഒരൊറ്റ ചിന്തയേ ഉള്ളൂ. ഇസ്ലാം പരിശുദ്ധമെന്ന് കരുതുന്ന മൂന്നു കേന്ദ്രങ്ങളായ മക്കയെയും മദിനയെയും ജറുസലെമിനെയും മോചിപ്പിക്കുക. പക്ഷെ അതിന് ഏറ്റവും വലിയ പ്രതിബദ്ധം ലോകത്തിലെ രണ്ട് വന്‍ ശക്തികളാണ്- അമേരിക്കയും ഇസ്രയേലും. ഈ ശക്തികളോടുള്ള ലാദന്റെ യുദ്ധം വരുംകാലങ്ങളില്‍ കൂടുതല്‍ ശക്തമാകും.

അതേ സമയം ലാദനെ പിടിച്ചു കെട്ടാന്‍ ഇപ്പോള്‍ അമേരിക്ക ലോകത്തിലെ സകല ശക്തികളെയും സംഭരിക്കുകയാണ്. പാകിസ്ഥാന്‍ ഉള്‍പ്പെടെ സകല ഇസ്ലാമിക രാഷ്ട്രങ്ങളെയും കൂടെ നിര്‍ത്തി ഈ ദൗത്യം സാധിച്ചെടുക്കാനാണ് ഇപ്പോള്‍ അമേരിക്കയുടെ ശ്രമം. പക്ഷെ ലാദന്റെ പണത്തിനു മേല്‍ ഇരിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങള്‍ ലാദനെതിരെ തിരിയുമോ? അങ്ങിനെയെങ്കില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കടവേരറുക്കാനുള്ള അമേരിക്കയുടെ തന്ത്രം വിജയിക്കുമെന്ന് കരുതാം. അതല്ല, മുഴുവന്‍ ഇസ്ലാമിക രാജ്യങ്ങളെയും ഒന്നിപ്പിക്കാനുള്ള ലാദന്റെ തന്ത്രമാണ് വിജയിക്കുകയെങ്കില്‍ അത് മറ്റൊരു ലോകമഹായുദ്ധത്തിന് വഴിവെച്ചുകൂടെന്നില്ല.

3

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+