വ്യാജപാസ്പോര്‍ട്ടുകളുടെ കേന്ദ്രമാകുന്ന കൊച്ചി...2
പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ നാളുകള്‍ക്കിടയില്‍ വന്‍ വര്‍ധനയുണ്ടായതായി റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍ ഫെലിക്സ് റൊസാരിയോ പറയുന്നു. പാസ്പോര്‍ട്ട് അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ഞങ്ങള്‍ പൊലീസിനെ കൂടുതല്‍ ജാഗരൂകരാക്കിയിട്ടുണ്ട്- ഫെലിക്സ് റൊസാരിയോ പറഞ്ഞു.
പലപ്പോഴും പാസ്പോര്‍ട്ട് അപേക്ഷകള്‍ ഓടിച്ചുനോക്കാനേ കഴിയാറുള്ളൂ. ഒട്ടേറെ വ്യാജഅപേക്ഷകളും കണ്ടെടുത്തിട്ടുണ്ട്. പല അപേക്ഷകളിലും അപേക്ഷകന്‍ പഠിച്ചതായി സൂചിപ്പിച്ചിട്ടുള്ള സ്കൂളുകള്‍ പോലും വ്യാജമാണ് - ഫെലിക്സ് റൊസാരിയോ വ്യക്തമാക്കി.
പാസ്പോര്‍ട്ട് നല്കുന്നതിലെ കാലതാമസം ഒഴിവാക്കാന്‍ ഒട്ടേറെ പദ്ധതികള്‍ പാസ്പോര്‍ട്ട് ഓഫീസ് കൊണ്ടു വന്നിട്ടുള്ളതായും ഫെലിക്സ് പറഞ്ഞു. പക്ഷെ അടുത്തുതന്നെ അപേക്ഷകന്റെ രേഖകള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ശരിയാണോയെന്ന് പരിശോധിക്കാനുള്ള സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
2












Click it and Unblock the Notifications