ജൈവ-രാസായുധങ്ങള്‍: പാവപ്പെട്ടവരുടെ അണുബോംബോ ?
ഒന്നാം ലോകമഹായുദ്ധത്തിലും വിയറ്റ്നാം യുദ്ധത്തിലും രാസ-ജൈവ ആയുധങ്ങളുടെ പ്രയോഗമുണ്ടായെന്നാണ് കരുതുന്നത്. വിയറ്റ്നാം യുദ്ധത്തിനിടയില്‍ ഉണ്ടായ മഞ്ഞ മഴ ജൈവ-രാസായുധ പ്രയോഗത്തിന്റെ ഫലമാണത്രെ.
1991 ലെ ഗള്‍ഫ് യുദ്ധകാലത്ത് 15,000ത്തോളം യുഎസ് സൈനികര്‍ക്കിടയില്‍ അസാധാരണമായ രോഗലക്ഷണങ്ങള്‍ കാണപ്പെട്ടു. ശ്വാസതടസവും കടുത്ത ശരീര വേദനയും അനുഭവപ്പെട്ട ഈ സൈനികരില്‍ പലരെയും മറവിയും ബാധിച്ചു. ഗള്‍ഫ് യുദ്ധത്തില്‍ പങ്കെടുത്ത 67% സൈനികരുടെ മക്കളും വൈകല്യങ്ങളോടെയാണ് ജനിക്കുന്നത്. ഇറാക്കിന്റെ രാസായുധ പ്രയോഗത്തിന്റെ ഫലമാണ് ഇതെന്നാണ് യുഎസ് ആരോപിക്കുന്നത്.
ജൈവായുധങ്ങളെ കുറിച്ചുള്ള സാങ്കേതികമായ പരീക്ഷണങ്ങള്‍ 1918ല്‍ ജപ്പാനാണ് ആരംഭിക്കുന്നത്. പിന്നീട് ബ്രിട്ടനും യുഎസും ജൈവായുധങ്ങളെ കുറിച്ചുള്ള ഗവേഷണപരീക്ഷണങ്ങളിലേക്ക് തിരിഞ്ഞു. ജോര്‍ജിയയിലും ഫ്ലോറിഡയിലും രോഗാണുക്കള്‍ കുത്തിവെച്ച കൊതുകുകളെ തുറന്നുവിട്ടായിരുന്നു പരീക്ഷണം. കൊതുകുകള്‍ കടിച്ച അനേകം പേര്‍ രോഗബാധിതരായി.
1












Click it and Unblock the Notifications