ജൈവ-രാസായുധങ്ങള്‍: പാവപ്പെട്ടവരുടെ അണുബോംബോ ?...2
തൊലിയേയും ശ്വാസനാളത്തെയും ബാധിക്കുന്ന സള്‍ഫര്‍ മസ്റാര്‍ഡ്സിന് കാഴ്ചശക്തി നശിപ്പിക്കാനും കഴിയും. വിഎക്സ് എന്ന രാസ വസ്തു ശ്വസിച്ചാല്‍ നാഡീവ്യുഹത്തിന് ക്ഷതമുണ്ടായി മിനിറ്റുകല്‍ക്കുള്ളില്‍ മരണം സംഭവിക്കാം. ഈവിഷം ബാധിച്ചാല്‍ പ്രകടമായ രോഗം കാണാന്‍ ചിലപ്പോള്‍ 24 മണിക്കൂര്‍ വരെ വേണ്ടിവരും. ദ്രവ വാതക രൂപത്തില്‍ ഉള്ള സാറിന്‍ എന്ന രാസ വസ്തുവും ശ്വാസനാളത്തെയാണ് ബാധിക്കുന്നത്. കണ്ണിനെയും തൊലിയെയും ബാധിക്കുന്നതാണ് ക്ലോറിന്‍. സ്ഫോടനസ്വഭാവമുള്ള എച്ച് സൈനൈഡില്‍ നിന്നുള്ള പുകയാണ് വിഷവസ്തു. ശ്വസിച്ചാല്‍ മാരകമാകാവുന്നതാണിത്.
ജൈവായുധം പ്രയോഗിക്കാന്‍ ഒരു മിസൈല്‍ തന്ന വേണമെന്നില്ല. മാരകരോഗം പരത്തുന്ന അണുക്കളടങ്ങിയ പഴമുപയോഗിച്ച് പോലും ജൈവായുധത്തിന്റെ ലക്ഷ്യങ്ങള്‍ നിറവേറ്റാം. രാസായുധത്തേക്കാള്‍ പതിന്മടങ്ങ് വിനാശകരമാണ് ജൈവായുധം. ജൈവായുധം പ്രയോഗിച്ച് പരത്തുന്ന രോഗങ്ങളെ ജൈവ ഏജന്റുകള്‍ എന്നാണ് വിളിക്കുന്നത്.
ആറ് തരത്തിലുള്ള രോഗങ്ങളാണ് ഇപ്പോള്‍ പ്രധാനമായും ജൈവ ഏജന്റുമാരായി ഉപയോഗിക്കപ്പെടുന്നത്. ആന്ധ്രാക്സ്, ബോട്ടുലിസം, പ്ലേഗ്, സ്മാള്‍പോക്സ്, തുലേറെമിയ, വിഎച്ച്എഫ് എന്നിവയാണവ.
കോളറ, ക്വൂ ഫീവര്‍, വെനിസുലിന്‍ ഇക്വിന്‍ എന്‍സിഫാലിറ്റിസ്, ബോളുലിനം, സ്റാഫിലോകോകാല്‍ എന്റെറോടോക്സിന്‍, സാക്സിറ്റോക്സിന്‍, റിസിന്‍, മൈകോടോക്സിന്‍സ് എന്നിവയാണ് മറ്റ് പ്രധാന ജൈവ അണു ആയുധം ഉപയോഗിച്ച് പരത്താവുന്ന രോഗങ്ങള്‍.
തിരിച്ചടിക്കുന്ന ആയുധം
ബ്രിട്ടനും യുഎസും ജപ്പാനും തുടങ്ങിവെച്ച പരീക്ഷണങ്ങളാണ് ഇന്ന് അവര്‍ക്ക് തന്നെ ഭീഷണിയാവുന്നത്. പാവപ്പെട്ടവരുടെ അണുബോംബ് ഇന്ന് ധനികരെ ഇല്ലാതാക്കാന്‍ മാത്രം സംഹാരശേഷിയോടെ അവര്‍ക്കെതിരെ തിരിച്ചടിക്കാനൊരുങ്ങുന്നു.
യുദ്ധത്തെ ധാര്‍മികവത്കരിക്കാനുള്ള ശ്രമമെന്ന നാട്യത്തോടെ ജൈവ-രാസായുധങ്ങള്‍ യുദ്ധത്തില്‍ പ്രയോഗിക്കരുതെന്ന നിബന്ധന കൊണ്ടുവരുന്നവര്‍ യഥാര്‍ഥത്തില്‍ സ്വയം വിതച്ച വിഷവിത്തിന്റെ ഫലം ഭുജിക്കുകയാണ്. യുദ്ധത്തിന്റെ ധാര്‍മികതയില്‍ യുഎസിനെയും ബ്രിട്ടനെയും പോലെ അത്രത്തോളം വിശ്വസിക്കാത്തവര്‍ ഈ ആയുധങ്ങള്‍ രൂപപ്പെടുത്തിയവര്‍ക്കെതിരെ തന്നെ തിരിച്ചടിക്കാന്‍ ഉപയോഗിക്കുന്നു.
2












Click it and Unblock the Notifications