Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമസഭയെന്ന നാടകശാല

നിയമസഭയെന്ന നാടകശാല

നിയമസഭയ്ക്ക് അതിന്റെ അന്തസ്സ് നഷ്ടപ്പെട്ടിട്ട് കാലം കുറച്ചായി. ജനങ്ങള്‍ തിരഞ്ഞെടുത്തയക്കുന്ന ജനപ്രതിനിധികള്‍ നിയമസഭയില്‍ മുണ്ടുപൊക്കിക്കാണിക്കുന്നതും പരസ്പരം കയ്യാങ്കളിയിലേര്‍പ്പെടുന്നതും ഇന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ല.

വാസ്തവത്തില്‍ നിയമസഭയില്‍ നടക്കുന്നതൊന്നും ജനങ്ങള്‍ക്ക് ഒരു വാര്‍ത്തയല്ലാതായിട്ടുണ്ട്. ജനങ്ങള്‍ക്ക് പോട്ടെ, പത്രക്കാര്‍ക്കുപോലും അത് വാര്‍ത്തയല്ല.

അല്ലെങ്കിലും ജനപ്രതിനിധികള്‍ നിയമസഭയില്‍ ചെന്ന് ജനങ്ങള്‍ക്കുവേണ്ടി കാര്യമായി മലമറിക്കുന്നില്ലെന്ന് ജനങ്ങള്‍ക്കറിയാം. അതുകൊണ്ടാകാം അധികാരത്തിലിരിക്കുന്നവരെ ഓരോ അഞ്ചുവര്‍ഷവും ഇളക്കിപ്രതിഷ്ഠിച്ചുകൊണ്ട് ജനം പകവീട്ടുന്നത്.

കേരളം പ്രതിസന്ധിയുടെ നടുക്കലില്‍

വാസ്തവത്തില്‍ കേരളം ഇന്ന് വലിയൊരു പ്രതിസന്ധിയുടെ നടുവിലാണ്. ഏതുസമയവും അരാജകത്വത്തിലേക്ക് വഴുതിവീഴാവുന്ന നിലയിലാണ് കേരളമിന്ന്. കേരളത്തിലെ ഇടത്തരക്കാരന്റെ അത്താണിയായിരുന്ന തെങ്ങും നാളികേരവും കുറ്റിയറ്റുപോകുന്നതിന്റെ വക്കിലാണ്. ആരും ഇപ്പോള്‍ തെങ്ങിന്‍തോപ്പിനെപ്പറ്റി അഹങ്കരിക്കുന്നില്ല. റബര്‍, കാപ്പി, കുരുമുളക്, ഏലം തുടങ്ങി വിളകളെല്ലാം കര്‍ഷകനെ ചതിക്കുന്നു. റബറിന്റെ പേരില്‍ മേനിനടിച്ചിരുന്ന കോട്ടയം, ഇടുക്കി ജില്ലകളിലെ കര്‍ഷകര്‍ ഇപ്പോള്‍ ജീവിതപ്രാരാബ്ധങ്ങള്‍ എന്തെന്ന് അറിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന്റെ ശക്തമായ പ്രതികരണമായിരുന്നു ഇന്‍ഫാം എന്ന രാഷ്ട്രീയത്തിനതീതമായ കര്‍ഷകസംഘടനയുടെ കഴിഞ്ഞദിവസം കോട്ടയത്ത് നടന്ന അക്രമാസക്തമായ പ്രകടനം.

നെല്‍കൃഷി ലാഭകരമല്ലാതായിട്ട് എത്രയോ നാളായി. കടം തിരിച്ചടക്കാന്‍ കഴിയാതെ നെല്‍കൃഷിക്കാര്‍ ആത്മഹത്യചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. ഭൂമിയും ഭക്ഷണവുമില്ലാതെ നരകിക്കുന്ന ആദിവാസികളുടെ കണ്ണീര്‍ ഇവിടുത്തെ രാഷ്ട്രീയക്കാര്‍ അവഗണിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇപ്പോള്‍ ആദിവാസിസമരമുന്നണിയുടെ നേതൃത്വത്തില്‍ ആദിവാസികളും ഗതിയില്ലാതെ ഒറ്റക്കെട്ടായി പ്രതികാരത്തിനിറങ്ങിയപ്പോള്‍ ഭരണപക്ഷവും പ്രതിപക്ഷവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടുകയായിരുന്നു.

കേരളം ഇന്ന് ജീവിച്ചുപോകുന്നതുപോലും മറുനാട്ടില്‍ വിയര്‍പ്പൊഴുക്കുന്ന മലയാളികളുടെ സുകൃതം കൊണ്ടാണ്. ഇനി പിഴിഞ്ഞാല്‍ പണം കിട്ടുന്നതായി മറുനാടന്‍ മലയാളിയേ ബാക്കിയുള്ളൂ എന്നതുകൊണ്ടാകാം ഈയിടെ രാഷ്ട്രീയക്കാര്‍ ഭരണ-പ്രതിപക്ഷഭേദമില്ലാതെ അവര്‍ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്നത്.

1

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+