നിയമസഭയെന്ന നാടകശാല...2
മന്ത്രിയെ തല്ലിയ മൂന്നു പ്രതിപക്ഷ എംഎല്‍എമാരെ സ്പീക്കര്‍ വക്കം പുരുഷോത്തമന്‍ ഈ നിയമസഭാസമ്മേളനം തീരും വരെ സഭയില്‍ നിന്നും സസ്പെന്റ് ചെയ്തതാണ് സ്തംഭനത്തിന് കാരണം. സ്തംഭനം തുടങ്ങിയിട്ട് ഏഴുദിവസമായി. ഈ എംഎല്‍എമാര്‍ മന്ത്രിയെ തല്ലിയിട്ടില്ലെന്ന് പ്രതിപക്ഷം ആണിയിടുന്നു.
മാത്രമല്ല, ഒരു ജനകീയപ്രശ്നം സഭയിലുന്നയിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചതുകൊണ്ടാണ് സഭ സ്തംഭിപ്പിച്ചതെന്ന് പ്രതിപക്ഷം പറയുന്നു. എത്ര വിഡ്ഡികളാണ് പ്രതിപക്ഷം. ഭരണപക്ഷത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി, അവര്‍ക്കെതിരെ ജനാഭിപ്രായം സൃഷ്ടിക്കാന്‍ അവര്‍ക്കു വല്ലപ്പോഴും വീണുകിട്ടുന്ന അവസരമാണ് നിയമസഭാസമ്മേളനം. പക്ഷെ ആ അവസരം പോലും നിയമസഭാസ്തംഭനത്തിലൂടെ പാഴാക്കുമ്പോള്‍ പ്രതിപക്ഷം എന്ന വാക്കിനു തന്നെ അര്‍ത്ഥം നഷ്ടപ്പെടുന്നു.
അവതരണാനുമതിയില്ലാതെ അടിയന്തരപ്രമേയത്തിന് അനുമതി ചോദിച്ചപ്പോള്‍ അതനുവദിക്കാതിരുന്നതാണ് സഭയിലെ ബഹളത്തിന് കാരണമായത്. പക്ഷെ മൈത്രി ഭവനപദ്ധതി പ്രകാരം സൗജന്യമായി വീടുപണിയാന്‍ അവശേഷിക്കുന്ന തുക നല്കാത്തതുമൂലം വീടുപണി പകുതിവഴിയില്‍ മുടങ്ങിപ്പോയതാണ് പ്രതിപക്ഷത്തെ പ്രകോപിതരാക്കിയത്(ഇപ്പോഴും നീറുന്ന ജനകീയ പ്രശ്നങ്ങളുടെ പേരില്‍ ഇളകിവശാവുന്ന പ്രതിപക്ഷം കേരളത്തിലുണ്ടെന്ന് നമുക്കാശ്വസിക്കാം).
വീടുപോയിട്ട് കിടക്കാന്‍ സ്വന്തമായി മണ്ണുപോലുമില്ലതെ ദു:ഖിക്കുന്ന, പട്ടിണിമരണത്തിലേക്ക് തളര്‍ന്നുവീണ ആദിവാസികള്‍ക്ക് വേണ്ടി മുതലക്കണ്ണീര്‍ പോലുമൊഴുക്കാത്ത പ്രതിപക്ഷത്തിന്റെ ആത്മാര്‍ത്ഥത എല്ലാവര്‍ക്കുമറിയാം. ഇന്നത്തെ പ്രതിപക്ഷമായിരുന്ന ഇടതുമുന്നണി അധികാരത്തിലിരുന്നപ്പോള്‍ മൈത്രി ഭവനപദ്ധതിയ്ക്കുവേണ്ട പണം മറ്റു പദ്ധതിയിലേക്ക് തിരിച്ചുവിട്ടതുമൂലമാണ് മൈത്രി ഭവനപദ്ധതിയ്ക്ക് പണം നല്കാന്‍ കഴിയാതിരുന്നതെന്ന് മുഖ്യമന്ത്രി ആന്റണി പറയുന്നു. ഇതിന് പ്രതിപക്ഷം ഒരക്ഷരം മറുപടി പറഞ്ഞില്ല.
2












Click it and Unblock the Notifications