കേരളത്തിലെ കോണ്‍ഗ്രസില്‍ വീണ്ടും വെടിമുഴങ്ങുന്നു
സംഭവങ്ങള്‍ ആന്റണിയുടെ പിടിപ്പ്കേടുകൊണ്ടെന്ന് കരുണാകരന് പറയുമ്പോള്‍ മുരളീധരന് അതിനെക്കുറിച്ച് അര്‍ത്ഥഗര്‍ഭമായ മൗനം പാലിക്കുന്നു.
കെപി സി സി പ്രസിഡന്റിനെതിരെ രാമചന്ദ്രന് മാസ്റര്‍ ആരോപണമുയര്‍ത്തുന്നു.
ജന്മ സ്വഭാവമാണെന്നതുപോലെ, ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും കോണ്‍ഗ്രസുകാര്‍ കടിപിടി തുടരുകയാണ്. കോണ്‍ഗ്രസിലെ ഈ പോരു കണ്ട് ആകെ ആശയക്കുഴപ്പത്തിലാവുന്നത് പൊതുജനമാണ്.
കോഴിക്കോട് ഡിസിസി പ്രസിഡന്റ് പി.എം. വീരാന്‍ കുട്ടി യെ അറസ്റ് ചെയ്തത് ഇഷ്ടപ്പെടാത്ത കരുണാകരന് അതിനെതിരെ പ്രകടനം നടത്താന്‍ എറണാകുളത്തെ തന്റെ പ്രജകളോട് പറഞ്ഞു.
എന്നാല്‍ പ്രകടനം നടത്തുന്നത് അവിവേകമായിപ്പോവുമെന്നായിരുന്നു കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ നിലപാട്. അതുകൊണ്ട് ഇത് പാടില്ലെന്ന് എറണാകുളം ഡി സി സി പ്രസിഡന്റ് കെ.പി. ധനപാലനെ മുരളി അറിയിക്കുകയും ചെയ്തു. പക്ഷെ പ്രകടനം വേണമെന്നു തന്നെയായിരുന്നു കരുണാകരന്റെ നിലപാട്. ലീഡര്‍ അത് എറണാകുളത്തെ തന്റെ ശിഷ്യന് കെ.ബി. മുഹമ്മദ് കുട്ടി മാസ്ററെ അറിയിച്ചു. അദ്ദേഹം അത് അപ്പടി നടപ്പാക്കുകയും ചെയ്തു.
എന്നാല്‍ അറസ്റിനെ കുറിച്ച് കെ പി സി സി യോഗം ചര്‍ച്ച ചെയ്യും എന്നല്ലാതെ കൂടുതലൊന്നും പറയാന്‍ മുരളീധരന് തയ്യാറായില്ല. കെപി സി സി യോഗം ചര്‍ച്ച ചെയ്ത് തീരുമാനിച്ചതോ പൊലീസിനെതിരെ കടുത്ത നടപടി വേണമെന്നും.
ഇത് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പിനുള്ളിലെ സൗന്ദര്യ പിണക്കം. വേണമെങ്കില്‍ കുടുംബകാര്യമെന്നും പറയാം. അച്ഛനും മകനും തമ്മില്‍ പിണങ്ങാം ഇണങ്ങാം. അതില്‍ ജനത്തിന് ഇടപെടേണ്ട കാര്യമുണ്ടോ?
( തകൃതിയായി വ്യംഗ്യാര്ത്ഥത്തില് അങ്ങോട്ടും ഇങ്ങോട്ടും ആരോപണങ്ങള്‍ ഉയര്‍ത്തുന്ന ബാലകൃഷ്ണ പിള്ളയും ഗണേശനും തമ്മില്‍ ഒരു പ്രശ്നവും ഇല്ലെന്നല്ലേ അവര്‍ തന്നെ പറയുന്നത്. ചിലപ്പോള്‍ പിണക്കത്തെ കുറിച്ച് ചോദിച്ചാല്‍ ഒന്നും മിണ്ടാതിരിക്കുന്നുമുണ്ട് ഇരുവരും. അച്ഛനും മകനും തമ്മിലുള്ള പിണക്കത്തില്‍ വെറുതെ നാട്ടുകാരിടപെട്ട് നാറണ്ട എന്നല്ലേ ഇതിന്റെ അര്‍ത്ഥം.)
1
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications