കാലം കൊതിച്ച ദൗത്യവുമായി കലാം
അടുത്ത രണ്ടു കൊല്ലത്തേയ്ക്ക് അദ്ദേഹത്തിന്റെ കൂട്ടുകാര്‍ ഹൈസ്കൂള്‍ കുട്ടികളാണ്. ഒരു ലക്ഷം കുട്ടികളെ കലാം ലക്ഷ്യമിടുന്നു. ഉദ്ദേശ്യം ഒന്നുമാത്രം, അവരെ സ്വപ്നം കാണാന്‍ പഠിപ്പിക്കുക. പിന്നെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനും. അവരുടെ മനസ്സില്‍ ശാസ്ത്രബോധം വളര്‍ത്തുക. ശാസ്ത്രപഠനത്തിന്റെ വിശാലതയിലേക്ക് അവര്‍ക്ക് വഴികാട്ടിയാവുക.
സ്വപ്നം കാണുക........ സഫലമാക്കാന്‍ ശ്രമിക്കുക
സ്വപ്നം കാണാനറിയുന്ന മനസ്സും അത് സഫലമാക്കാന്‍ എന്തു ത്യാഗവും ചെയ്യാന്‍ ഇച്ഛാശക്തിയുമുള്ള ഒരു പറ്റം കുട്ടികളെയാണ് ഡോ.കലാമിനു വേണ്ടത്. അവരെ കണ്ടെടുത്ത് വേണ്ട പരിശീലനം നല്‍കിയാല്‍ 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വികസിത രാജ ്യമായി വളരുമെന്ന് അദ്ദേഹം കണക്കുകൂട്ടുന്നു.
പുതിയ ദൗത്യമേറ്റെടുക്കുന്നതിനു വേ ഡോ. കലാം, സര്‍ക്കാരിന്റെ ശാസ്ത്ര കാര ്യ ഉപദേഷ്ടാവ് പദം രാജിവച്ചു. മുന്‍ അറ്റോമിക് എനര്‍ജി കമ്മിഷന്‍ ചെയര്‍മാന്‍ ഡോ. ചിദംബരത്തിന് സന്തോഷത്തോടെ തന്റെ പദവി ഒഴിഞ്ഞു കൊടുത്ത ് ഡോ. കലാം വിദ്യാലയങ്ങളിലേയ്ക്കിറങ്ങുന്നു
ഡോ. കലാമിന്റെ നേതൃത്വത്തില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പട്ടിക വലുതാണ്. 2500 കിലോമീറ്റര്‍ വരെ ദൂര പരിധിയുള്ള അി മിസൈല്‍, ലൈറ്റ് കോമ്പാക്ട് എയര്‍ക്രാഫ്റ്റ് , അണുബോംബ് ..... പട്ടിക നീളുന്നു. പക്ഷേ അദ്ദേഹം തന്റെ നേട്ടമായെണ്ണുന്നത് ഇതൊന്നുമല്ല. മിടുക്കന്‍മാരായ കുറെ ശാസ്ത്രജ്ഞന്‍മാരെ ഉണ്ടാക്കിയെടുക്കാനായി. ഇനി ഭാവിയിലേക്കുപയോഗിക്കാന്‍ കുറേക്കൂടി കുട്ടികളെ കണ്ടെത്തണം. ഹൈസ്ക്കൂളുകളിലേയ്ക്ക് പോകുന്നത് അതിനായാണ്.
1












Click it and Unblock the Notifications