Get Updates
Get notified of breaking news, exclusive insights, and must-see stories!

കാലം കൊതിച്ച ദൗത്യവുമായി കലാം...2

ഇന്ത്യയുടെ ആദ്യത്തെ ഉപഗ്രഹവാഹിനി പരീക്ഷണം നടക്കുമ്പോള്‍ ഡോ.ധവാനായിരുന്നു ഐ എസ് ആര്‍ ഒ യുടെ ചെയര്‍മാന്‍. പരീക്ഷണം പൊളിഞ്ഞപ്പോള്‍ പരാജയത്തിന്റെ ഉത്തരവാദിത്യമേറ്റെടുത്ത് പത്രസമ്മേളനം മടത്തിയത് അദ്ദേഹമായിരുന്നു. പരീക്ഷണം വിജയിച്ചപ്പോള്‍ പത്രസമ്മേളനത്തിന്റെ ചുമതല അദ്ദേഹം തനിക്കു തന്നു. എന്നാല്‍ രണ്ടു പരീക്ഷണ സംഘത്തെയും നയിച്ചത് താനാണ്. പരാജയത്തിന്റെ ഉത്തരവാദിത്വം സ്വയമേറ്റെടുക്കുകയും വിജയത്തിന്റെ ക്രെഡിറ്റ് മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്ന മാനേജ്മെന്റ് ശൈലി ലോകത്തെവിടെ നിന്നാണ് പഠിക്കാനാവുക? ഡോ. കലാം ചോദിക്കുന്നു.

രസകരം ഈ പ്രണയ സങ്കല്പം

ഔദ്യോഗിക ജീവിതത്തിന്റെ തിരക്കുകളില്‍ നിന്ന് ഒരു മാറ്റം വേണമെന്നത് പത്തുകൊല്ലം പഴക്കമുള്ള ആഗ്രഹമാണ്. മാറ്റങ്ങളാണ് ജീവിതത്തിന്‍െറ ചൈതന്യം. കടലിനോടും മരുഭൂമിയോടുമുള്ള തന്റെ പ്രണയത്തിന് കലാം പറഞ്ഞ കാരണങ്ങള്‍ രസകരങ്ങളാണ്.

അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലുമല്ലേ നമ്മുടെ റോക്കറ്റുകളെയെല്ലാം കൊണ്ടുപോയത് ? രാമേശ്വരത്തു ജനിച്ചതുകൊണ്ടുള്ള സ്വാഭാവിക പ്രണയം വേറേ. മരുഭൂമിയെ ഇഷ്ടപ്പെട്ടതും ആയൂധങ്ങളുമായി ബന്ധപ്പെട്ടു തന്നെ. മിക്ക ആയുധങ്ങളുടെയും ഉഷ്ണകാല പരീക്ഷണം മരു ഭൂമിയിലാണ് നടക്കുന്നത്. അങ്ങനെ പലതവണ പോയി ഒടുവില്‍ മരുഭൂമി തന്റെ പ്രണയിനിയായെന്ന് ചിരിച്ചുകൊണ്ടദ്ദേഹം പറയുന്നു.

അതെ. ഇദ്ദേഹം തന്നെയാണ് നമ്മുടെ കുട്ടികള്‍ക്ക് വഴികാട്ടിയാവേണ്ടത്. കാലഭേദങ്ങളുടെ ചുളിവു വീഴാത്ത സ്വപ്നങ്ങള്‍ കാണാനറിയുന്ന ഡോ.കലാം. എഴുപതാം വയസ്സിലും മങ്ങാത്ത മനീഷയും കര്‍മ്മനിരതമായ ജീവിതശൈലിയുമുള്ള ഡോ.കലാം.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+