കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യേശുദാസ് 40 വര്‍ഷം പിന്നിടുമ്പോള്‍...2

  • By Staff
Google Oneindia Malayalam News

കെ.എസ്. ആന്റണിയാണ് തന്റെ കാല്‍പ്പാടുകള്‍ എന്ന സിനിമയില്‍ യേശുദാസിന് ഈ അവസരം നല്കിയത്. ഈ സിനിമയിലെ മുഴുവന്‍ ഗാനങ്ങളും പാടാനായിരുന്നു യേശുദാസിനെ ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം കാരണം ഒരു ഗാനം മാത്രം പാടി. അതായിരുന്നു ജാതിഭേദം മതദ്വേഷം . എം.ബി. ശ്രീനിവാസനായിരുന്നു സംഗീതസംവിധായകന്‍. കോടീശ്വരറാവുവായിരുന്നു അന്ന് ഭരണി സ്റുഡിയോവിലെ സൗണ്ട് എഞ്ചിനീയര്‍. യേശുദാസിനെ കുറിച്ച് ആന്റണി ആരാഞ്ഞപ്പോള്‍ കോടീശ്വരറാവു പറഞ്ഞു: 10 വര്‍ഷം കഴിഞ്ഞാലറിയാം. ആ പ്രവചനം ഫലിച്ചു. 10 വര്‍ഷം പിന്നീട്ടപ്പോഴേക്കും യേശുദാസ് മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.

ജനപ്രിയനാക്കിയത് നിത്യകന്യക

നിത്യകന്യക എന്ന സിനിമയിലെ കണ്ണുനീര്‍മുത്തുമായ് കാണാനെത്തിയ എന്ന ഗാനത്തോടെയാണ് യേശുദാസ് ജനപ്രിയഗായകനാവുന്നത്. തുടര്‍ന്നങ്ങോട്ട് യേശുദാസിന്റെ ജൈത്രയാത്രയായിരുന്നു. വയലാറും ദേവരാജനും ബാബുരാജും പി.ഭാസ്കരനും എല്ലാം യേശുദാസിനെ അനശ്വരഗായകനാക്കി. കാരണം ഈ ഗാനങ്ങള്‍ ഒരു നൊസ്റാള്‍ജിയയായി ഇന്നും മലയാളിയുടെ മനസ്സിലുണ്ട്. 1974ല്‍ സലില്‍ ചൗധരിയിലൂടെ ഹിന്ദി സിനിമാഗാനരംഗത്തേക്ക് കടന്ന അദ്ദേഹം ഹിന്ദിക്കാരുടെ ഹൃദയത്തിലും തരംഗമുണ്ടാക്കി. യേശുദാസ് വികാരവായ്പോടെ പാടിയ ആ ഒരുപിടി ഗാനങ്ങള്‍ ഉച്ചാരണപ്പിഴവുകള്‍ കാര്യമാക്കാതെ ഇന്നും ഹിന്ദിസിനിമാഗാനപ്രേമികള്‍ കൊണ്ടാടുന്നു.

കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹത്തിന്റെ ആധിപത്യത്തിന് തെല്ലുപോലും പോറലേറ്റില്ല എന്നതാണ് അത്ഭുതകരമായ കാര്യം. ജയചന്ദ്രന്‍ മുതല്‍ എത്ര ഗായകര്‍ കടന്നുവന്നു. ബ്രഹ്മാനന്ദന്‍, മാര്‍ക്കോസ്, ഉണ്ണിമേനോന്‍, ജി. വേണുഗോപാല്‍, ബിജു നാരായണന്‍, എം. ജി. ശ്രീകുമാര്‍....പക്ഷെ ഒരാള്‍ക്കും യേശുദാസിനെ വെല്ലാനായില്ല. അത്രയ്ക്ക് ശക്തമായിരുന്നു യേശുദാസ് കൊണ്ടുവന്ന ആലാപന ശൈലി. ഈ ആലാപനശൈലിയെ വെല്ലുവിളിക്കാനെത്തിയ ഗായകരെല്ലാം ജീവിതോപാധിക്കുവേണ്ടി അതിനെ അനുകരിക്കാന്‍ വിധിക്കപ്പെടുകയായിരുന്നു.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X