ഡിസംബറിന്റെ ഭീതിയില്‍ കണ്ണൂര്‍...2
അണികളുടെ ജീവനെടുക്കുന്ന കൊലക്കത്തി ചിലപ്പോള്‍ നേതാക്കള്‍ക്ക് നേരെയും നീളുന്ന സംഭവങ്ങളും കണ്ണൂരിലുണ്ടായിട്ടുണ്ട്. ജയകൃഷ്ണന് പുറമെ എസ്എഫ്ഐ സംസ്ഥാന നേതാവ് സുധീഷ്, ബിജെപി നേതാവ് പന്ന്യന്‍ ചന്ദ്രന്‍ എന്നിവര്‍ ഇങ്ങനെ കൊല്ലപ്പെട്ടവരാണ്. സിപിഎം നേതാവ് ഇ.പി.ജയരാജനെതിരെയും ഒരിക്കല്‍ വധശ്രമുണ്ടായി.
ഓരോ അക്രമപരമ്പരക്കു ശേഷവും സമാധാനയോഗങ്ങള്‍ അരങ്ങേറുമ്പോള്‍ നേതാക്കാള്‍ ചില ഉറപ്പുകള്‍ നല്‍കാറുണ്ട്. തങ്ങളുടെ ഭാഗത്തു നിന്നും ഇനി അക്രമമുണ്ടാവില്ലെന്നും അണികളെ നിയന്ത്രിച്ചുനിര്‍ത്തുമെന്നുമുള്ള വാഗ്ദാനങ്ങള്‍. എന്നാല്‍ ബോംബ് നിര്‍മാണവും ആയുധപരിശീലനവും തുടരുന്നതിന് പിന്നെയും അവസാനിക്കുന്നില്ല. അക്രമങ്ങള്‍ അരങ്ങേറുമ്പോള്‍ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുന്നതും ഈ നേതാക്കള്‍ തന്നെ.
കണ്ണൂരിലെ അക്രമങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു രാഷ്ട്രീയമാഫിയയാണ്. അതിന്റെ വേരുകളറുക്കാന്‍ രാഷ്ട്രീയമേലാളന്മാര്‍ തന്നെ മുന്നോട്ടുവരണം. അത് ഏറെക്കുറെ അസാധ്യമാണെന്നിരിക്കെ ഭീതിയിലാണ്ട ദിനങ്ങള്‍ ഇനിയും കണ്ണൂരുകാരെ കാത്തിരിക്കുക തന്നെ ചെയ്യും.
2












Click it and Unblock the Notifications