Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീറ്റില്‍സിനേക്കാള്‍ വളര്‍ന്ന ബീറ്റില്‍ജോര്‍ജ്ജ്...2

1973ല്‍ പുറത്തിറക്കിയ ലിവിംഗ് ഇന്‍ മെറ്റീരിയല്‍ വേള്‍ഡും വില്പനയില്‍ റിക്കാര്‍ഡിട്ടു. ആരാധകന്റെ വെടിയേറ്റ് മരിച്ച ജോണ്‍ലെനന്റെ ഓര്‍മ്മയ്ക്കായി 1981ല്‍ രചിച്ച സം വേര്‍ ഇന്‍ ഇംഗ്ലണ്ട് ഹാരിസന്റെ എക്കാലത്തേയും മികച്ച ഗാനമായിരുന്നു.

1977ല്‍ അദ്ദേഹം പാട്രീഷ്യയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞു . പകരം കാമുകിയായ ഒളീവിയ ആരിയാസിനെ വിവാഹം കഴിച്ചു. 1971ല്‍ ഹാരിസണ്‍ ബംഗ്ലാദേശില്‍ നടത്തിയ സംഗീതപരിപാടി ഏറെ ശ്രദ്ധേയമായി. ആഭ്യന്തരയുദ്ധം കൊണ്ട് തകര്‍ന്ന ബംഗ്ലാദേശിന് സഹായമെത്തിക്കാനായിരുന്നു ഈ സംഗീതപരിപാടി. ഹാരിസന്റെ കൂടെ അന്ന് ബോബ് ഡൈലന്‍, എറിക് ക്ലാപ്ടണ്‍, റിംഗോ സ്റാര്‍, റസ്സല്‍ , പണ്ഡിറ്റ് രവിശങ്കര്‍ എന്നിവരും ആ സംഗീതപരിപാടിയില്‍ പങ്കെടുത്തിരുന്നു. ഹാരിസന്റെ മരണശേഷം ഈ സംഗീത ആല്‍ബം ഇപ്പോള്‍ ലോകത്തെ വില്പനയില്‍ അഞ്ചാമതാണ്.

ബോബ് ഡൈലനുമായി ചേര്‍ന്ന് 1987ല്‍ പുറത്തിറക്കിയ മൂന്ന് ആല്‍ബങ്ങള്‍ വിപണിയില്‍ ചൂടപ്പമായിരുന്നു. 1999മുതല്‍ ദുരന്തങ്ങള്‍ ഹാരിസണെ വേട്ടയാടി. ഒരു ഭ്രാന്തനായ ആരാധകന്‍ വീട്ടില്‍ കയറി ഹാരിസണെ ആക്രമിച്ചു. കത്തിക്കുത്തേറ്റ് ഹാരിസണ്‍ കുറെ നാള്‍ ആശുപത്രിയില്‍ കിടന്നു. 2000ലാണ് ശ്വാസകോശത്തില്‍ നിന്നും അര്‍ബുദത്തിന്റെ മുഴകള്‍ നീക്കം ചെയ്തത്. 2001ല്‍ തലച്ചോറില്‍ ക്യാന്‍സര്‍ബാധകണ്ടെത്തിയതിനെതുടര്‍ന്ന് റേഡിയോ തെറാപ്പി നടത്തി.

ജോര്‍ജ്ജ് ഹാരിസന്റെ പരീക്ഷണങ്ങള്‍

റോക്ക് സംഗീതരംഗത്ത് ബീറ്റില്‍സ് കൊണ്ടുവന്ന പുതുമകള്‍ക്ക് പിന്നില്‍ ജോര്‍ജ്ജ് ഹാരിസന്റെ പരിശ്രമവും ഉണ്ടായിരുന്നു. അതുവരെ ഒറ്റയ്ക്കൊറ്റയ്ക്കുള്ള പാട്ടുകള്‍ റിക്കാര്‍ഡ് ചെയ്തിറക്കുന്നതിനു പകരം സംഗീത ആല്‍ബം എന്ന സങ്കല്പം കൊണ്ടുവന്നത് ബീറ്റില്‍സായിരുന്നു. ഒരു ഗായകന്‍ എന്നതിനു പകരം ഒന്നിലധികം ഗായകര്‍ ഉള്‍പ്പെട്ട ബാന്റ് എന്ന സങ്കല്പവും കൊണ്ടുവന്നത് ബീറ്റില്‍സാണ്. റോക്ക് സംഗീതരംഗത്തേക്ക് ഭാരതീയ ഉപകരണങ്ങളായ സിത്താറും മറ്റും കൂട്ടിയിണക്കിയത് ഹാരിസനാണ്. ഇതിലൂടെ റോക്ക്-പോപ്പ് സംഗീതത്തെ ലോകമാകെ കീഴടക്കാവുന്ന ഒരു സംഗീതരൂപമാക്കി മാറ്റുക എന്ന സങ്കല്പമായിരുന്നു ജോര്‍ജ്ജിന്റെ മനസ്സില്‍.

റിക്കോര്‍ഡിംഗ് രംഗത്ത്പുതിയ ടെക്നിക്കുകള്‍ കൊണ്ടുവന്നതും ജോര്‍ജ്ജ് ഹാരിസന്റെ ശ്രമഫലമായിട്ടായിരുന്നു. പുതിയ ഓര്‍ക്കസ്ട്രേഷന്‍ രീതികളും ബീറ്റില്‍സ് നടപ്പാക്കിയത് ജോര്‍ജ്ജ് ഹാരിസണിലൂടെയാണ്. മധ്യവര്‍ജീവിതത്തിന്റെ സദാചാരപൊള്ളത്തരങ്ങളെ കീറിമുറിയ്ക്കുന്നവയായിരുന്നു ബീറ്റില്‍സിന്റെ ഗാനങ്ങള്‍. ജീവിതംകൊണ്ടും അങ്ങിനെയാകാന്‍ തീരുമാനിച്ചാണ് ബീറ്റില്‍സ് താരങ്ങള്‍ പരസ്യമായി മയക്കമരുന്ന് ഉപയോഗിച്ചുതുടങ്ങിയത്. അപ്പോള്‍ യാതൊരു മറയില്ലാതെയും മയക്കമരുന്നുപയോഗിക്കാന്‍ ജോര്‍ജ്ജ് ഹാരിസണ്‍ തയ്യാറായി. ബീറ്റില്‍സില്‍ നിന്നും പിരിഞ്ഞതിനു ശേഷവും ജോര്‍ജ്ജ് ഹാരിസണ്‍ മയക്കമരുന്ന് ഉപേക്ഷിക്കാന്‍ തയ്യാറായില്ല.

ബീറ്റില്‍സിനെ പലകുറി തള്ളിപ്പറഞ്ഞെങ്കിലും ജോര്‍ജ്ജ് ഹാരിസണ്‍ ബീറ്റില്‍സിന്റെ എല്ലാമായിരുന്നു. എന്നേ തകര്‍ന്നു പോകേണ്ട ബീറ്റില്‍സിനെ കൂട്ടിക്കെട്ടിനിര്‍ത്തിയത് ഹാരിസന്റെ ഇടപെടല്‍ മൂലമായിരുന്നു. അവസാനംവരെ മാധ്യമങ്ങള്‍ ജോര്‍ജ്ജ് ഹാരിസണെ ബീറ്റില്‍ജോര്‍ജ്ജ് എന്ന് വിളിക്കാനിഷ്ടപ്പെട്ടു. എല്ലാ വസ്തുക്കളും മറഞ്ഞുപോകും- ഒരിയ്ക്കല്‍ താനെഴുതിയ പാട്ടിലെ വരികളില്‍ പറയുമ്പോലെ ഇതാ ജോര്‍ജ്ജ് ഹാരിസണും മറഞ്ഞുപോയി. പക്ഷെ ഹാരിസണ്‍ മറഞ്ഞുപോവുകയല്ല, പകരം കാലത്തെ അതിജീവിക്കുകയാണെന്ന് കാണാന്‍ ബീറ്റില്‍സിലെ പഴയ രണ്ട് സുഹൃത്തുക്കള്‍ അവശേഷിക്കുന്നു- പോള്‍ മക്ാര്‍ട്നിയും റിംഗോയും.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+