ആദര്‍ശവും ചാരായവും തമ്മില്‍ എന്താണു ബന്ധം?...3
പക്ഷേ, തിരഞ്ഞെടുപ്പില്‍ ഈ ആയുധം ആന്റണിയെ തുണച്ചില്ല. ചാരായ നിരോധനത്തെ ആദ്യം മുതല്‍ എതിര്‍ത്തു വന്ന ഇടതുമുന്നണിയ്ക്ക് ഭരണം കിട്ടി. നായനാര്‍ മുഖ്യമന്തിയുമായി. പക്ഷേ നിരോധനം പിന്‍വലിക്കാന്‍ അവര്‍ക്കു മനസ്സുറപ്പു വന്നില്ല. അത്രയ്ക്കായിരുന്നു വിഷപാനീയത്തിനെതിരെ കേരളത്തില്‍ സാവധാനമെങ്കിലും ഉണര്‍ന്നു വന്ന ജനരോഷം. ചാരായനിരോധനം സര്‍ക്കാര്‍ അട്ടിമറിക്കുന്നുവെന്നാരോപിച്ച് മുട്ടിനു മുട്ടിന് ക്രൈസ്തവ പുരോഹിതന്മാരെ കൂട്ടു പിടിച്ച് ആന്റണിയുടെ വക സെക്രട്ടേറിയറ്റ് പടിക്കല്‍ സമരവും കൂടിയായപ്പോള്‍ ശിവദാസമേനോനും കൂട്ടരും ശരിക്കും വിരണ്ടു. പഴയ വിമോചനസമരത്തിന്റെ നിഴല്‍ വീഴുന്നു എന്ന് തിരിച്ചറിഞ്ഞ ഇടതു മുന്നണി, പിന്‍വലിക്കാതെ തന്നെ ചാരായ നിരോധനം സമര്‍ത്ഥമായി അട്ടിമറിച്ചു.
അങ്ങനെയാണ് മണിച്ചന്മാരും കൂട്ടരും മുഖ്യധാരയിലേയ്ക്കു വരുന്നത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ചാരായം നിര്‍ബാധം ഒഴുകി. തടയാന്‍ ചുമതലപ്പെട്ടവരെ ഒതുക്കി. രാഷ്ട്രീയക്കാരും അബ്കാരിമാരും ഒരുപോലെ സമ്പന്നരായി. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ നേതാക്കള്‍ അബ്കാരി ഹവാലയില്‍ സ്ഥാനം പിടിച്ചു. ഉയര്‍ന്ന പോലീസ്-എക്സൈസ് ഉദ്യോഗസ്ഥന്മാരുമുണ്ടായിരുന്നു കൂട്ടിന്.
കല്ലുവാതുക്കലും പളളിക്കലും ഹയറുന്നീസമാര് ചുടലനൃത്തമാടിയപ്പോഴുണ്ടായ തിരിച്ചറിവാണ് കളളു സഹകരണ സംഘങ്ങള്‍. ചാരായ നിരോധനമെന്ന ബള്‍ബ് ആന്റണിയുടെ തലയില്‍ കത്തിയതുപോലെ ഇടതു നേതൃത്വത്തിന്റെ തലയില്‍ കത്തിയ നൂറു വാട്ട് ബള്‍ബാണ് കളളു സഹകരണസംഘം. ഈ ഉരകല്ലില്‍ വച്ചാണ് ആന്റണിയുടെ ആദര്‍ശത്തിന്റെ മാറ്റ് ഉരച്ചു നോക്കപ്പെടുന്നത്. കേരളത്തെ വീണ്ടും അബ്കാരികളുടെ കൈയില്‍ ഏല്‍പ്പിക്കാനുളള ചരിത്ര നിയോഗം അറയ്ക്കപ്പറമ്പില്‍ കുര്യന് ആന്റണിയ്ക്കുണ്ടെങ്കില് തടയാന്‍ ആര്‍ക്കു കഴിയും?
3
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications