യോഗയില്‍ നിന്ന് ആത്മീയത വഴിമാറുന്നു
എന്നാല്‍ വ്യാപാരതാല്പര്യത്തോടെയുള്ള ഈ മത്സരയോട്ടത്തിനിടയില്‍ യോഗയുടെ ആത്മാവ് നഷ്ടപ്പെടുന്നതായി പരാതിയുയരുന്നു. ആത്മീയതയിലൂന്നിയ മനോവ്യായാമമായ യോഗ ഇന്ന് ശരീരത്തില്‍ മസിലു വരുത്താനുളള എളുപ്പവഴിയാക്കി ഈ കേന്ദ്രങ്ങള്‍ ചുരുക്കുന്നതായാണ് ആരോപണം. ശാസ്ത്രീയമായ ഒരു ജീവിതരീതിയായി യോഗയെ മാറ്റുന്നതിനു പകരം താല്കാലിക രോഗശാന്തി വാഗ്ദാനം ചെയ്യുകയാണ് മിക്ക യോഗ കേന്ദ്രങ്ങളും.
ഏതു രോഗത്തിന്റെ പേരു പറഞ്ഞാലും യോഗയില്‍ ചികിത്സ റെഡി. പൂര്‍ണ്ണമായി ഏതു രോഗവും ഭേദമാക്കാന്‍ ആചാര്യന്മാരുമുണ്ട്. തങ്ങളെ സമീപിക്കുന്നവരില്‍ തൊണ്ണൂറു ശതമാനം പേരും ഒന്നിലധികം രോഗങ്ങളാല്‍ വിഷമിക്കുന്നവരാണെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. ആശ്വാസത്തോടെ മരുന്നു കഴിക്കുന്ന മാനസികാവസ്ഥയിലേയ്ക്ക് രോഗികളെ മാറ്റുകയാണ് ഞങ്ങള്‍ ചെയ്യുന്നത്- പതഞ്ജലി യോഗ കേന്ദ്രത്തിലെ യോഗാചാര്യന് ഉണ്ണിരാമന് പറഞ്ഞു.
എന്നാല്‍ രോഗവിമുക്തിയാണോ യോഗയുടെ ലക്ഷ്യമെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി പറഞ്ഞില്ല. ജനത്തിന് നെടുങ്കന്‍ ആത്മീയ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ വലിയ താല്പര്യമില്ല. അവര്‍ക്ക് ഉടന്‍ ഫലം കിട്ടണം. ഞങ്ങള്‍ കുട്ടികളെ സാവധാനം യോഗയുടെ ആത്മീയാംശത്തിലേയ്ക്കു നയിക്കറുണ്ട്. എന്നാല്‍ പകുതിപ്പേര്‍ക്കേ അതില്‍ താല്പര്യമുളളൂ അദ്ദേഹം തുടരുന്നു.
സത്യാനന്ദ യോഗകേന്ദ്രത്തിലെ എന്‍. വിജയരാഘവന് കുറച്ചു കൂടി യാഥാര്‍ത്ഥ്യബോധം പ്രകടിപ്പിക്കുന്നു. ആത്മീയതയിലൊന്നും ഞങ്ങള്‍ വലിയ പ്രാധാന്യം നല്‍കുന്നില്ല. നേത്രരോഗങ്ങളും നടുവേദനയുമായെത്തുന്നവരാണ് അധികവും. അവര്‍ക്കായാണ് ഞങ്ങളുടെ കോഴ്സുകള്‍ രൂപപ്പെടുത്തിയിരിക്കുന്നത്. അതില്‍ വന്‍ വിജയവും നേടിക്കഴിഞ്ഞു അദ്ദേഹം പറയുന്നു.
പ്രമേഹ രോഗികളെയാണ് ശിവാനന്ദ യോഗാകേന്ദ്രം ലക്ഷ്യമിടുന്നത്. ചികിത്സ ഫലപ്രദമല്ലെന്നു തോന്നുന്നവര്‍ക്ക് പണം തിരികെ നല്‍കാമെന്ന് ആചാര്യന് ശരത്കുമാര് വാഗ്ദാനം ചെയ്യന്നു. പതഞ്ജലിയും സത്യാനന്ദയോഗകേന്ദ്രവും ബീഹാര്‍ യോഗാഭാരതി ഡീംഡ് സര്‍വകലാശാലയില്‍ അംഗമായി ചേര്‍ന്നതിനെയും ശരത്കുമാര് വിമര്‍ശിക്കുന്നു. എന്തു ഗവേഷണമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. കുട്ടികളെ പിടിക്കുക എന്നതില്‍ കവിഞ്ഞ് അവര്‍ക്ക് ഒരു താല്പര്യവുമില്ല- ശരത്കുമാര് വിമര്‍ശിക്കുന്നു.
എതിരാളികളെ മലര്‍ത്തിയടിക്കുന്ന പരസ്യതന്ത്രമാണ് ആള്‍ക്കാരെ യോഗാ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ഉപഭോഗ സംസ്കാരം യോഗയെയു കീഴടക്കിയെന്ന് ഉണ്ണിരാമന് സമ്മതിക്കുന്നു. ജീവിതദര്ശനത്തിലുളള മാറ്റമാണ് യോഗ ലക്ഷ്യമിടുന്നത്. എന്നാല്‍ പടിഞ്ഞാറന്‍ ഹെല്‍ത്ത് ക്ലബ് സംസ്കാരം ഇവിടെ വ്യാപിച്ചതോടെ പ്രധാനലക്ഷ്യം വിസ്മരിക്കപ്പെട്ടു. അവിടെ ആരോഗ്യ പരിരക്ഷയ്ക്കുളള ഉപാധികളില്‍ ഒന്നു മാത്രമാണ് യോഗ -അദ്ദേഹം പറയുന്നു. യോഗാകേന്ദ്രങ്ങള്‍ വ്യാപകമായുന്നതില് അദ്ദേഹം തെറ്റൊന്നും കാണുന്നില്ല. എന്നാല്‍ അവ അടിസ്ഥാന മൂല്യങ്ങളില്‍ നിന്നും വ്യതിചലിക്കരുത്.
പെരുകുന്ന ഇത്തരം കേന്ദ്രങ്ങള്‍ ഒരു നല്ല കാര്യം ചെയ്തു. ഹിന്ദുക്കള്‍ക്കു മാത്രം സ്വന്തമാണ് യോഗ എന്ന മിഥ്യ തകര്‍ത്തു. എല്ലാ മതസമൂഹത്തിലും പെടുന്നവര്‍ ഇവിടെയെത്തുന്നുണ്ട്. എന്നാല്‍ സ്ത്രീകളെ ഇവിടെ നിന്നകറ്റാന്‍ ചില യാഥാസ്ഥിതികര്‍ അടുത്ത് ശ്രമം തുടങ്ങിയിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications