സിപിഎമ്മിനും രാഘവനും തട്ടിക്കളിക്കാന്‍ ഒരു മെഡിക്കല്‍ കോളജ്
മെഡിക്കല്‍ കോളജ് വീണ്ടും സഹകരണമേഖലയിലേക്ക് കൊണ്ടുവരുന്ന പരിയാരം കോളജും ആശുപത്രിയും (ഭരണത്തിന് വേണ്ടിയുള്ള കൈമാറ്റം) ബില്‍ സംസ്ഥാന നിയമസഭ പാസാക്കിയതുമായി രാഘവന്റെ ഈ പ്രസ്താവനയെ കൂട്ടിവായിക്കണം. മെഡിക്കല്‍ കോളജ് വീണ്ടും സഹകരണ മേഖലയിലേക്ക് മാറ്റാനുള്ള ന്യായീകരണം കൂടിയായിരുന്നു രാഘവന് ഈ വിശദീകരണം.
മെഡിക്കല്‍ കോളജില്‍ ഐ. എം. സി നിര്‍ദേശിക്കുന്ന സൗകര്യങ്ങളോ സംവിധാനങ്ങളോ ഇല്ലാത്തതാണ് അംഗീകാരം ഇതേ വരെ ലഭിക്കാതെ പോയതിന്റെ യഥാര്‍ഥ കാരണം. മാറിവന്ന സര്‍ക്കാരുകള്‍ തങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങള്‍ക്കനുസരിച്ച് തട്ടികളിക്കാനുള്ള ഒന്നായി മെഡിക്കല്‍ കോളജിനെ കണ്ടപ്പോള്‍ മെഡിക്കല്‍ കോളജില്‍ പഠിച്ച വിദ്യാര്‍ഥികളാണ് നട്ടം തിരിഞ്ഞത്. കോളജില്‍ വേണ്ട സംവിധാനങ്ങളൊരുക്കുന്നതില്‍ അവര്‍ അലംഭാവം കാട്ടി.തങ്ങളുടെ കൈയിലുള്ള സര്‍ട്ടിഫിക്കറ്റുകളുമായി ഉപരിപഠനത്തിനോ പ്രാക്ടീസിനോ പോകാനാവില്ലെന്ന് വ്യക്തമായതോടെയാണ് വിദ്യാര്‍ഥികള്‍ സമരം തുടങ്ങിയത്.
1












Click it and Unblock the Notifications