സിപിഎമ്മിനും രാഘവനും തട്ടിക്കളിക്കാന്‍ ഒരു മെഡിക്കല്‍ കോളജ്...3
ഇതിനിടെ ഹൗസ് സര്‍ജന്മാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരംലഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി കഴിഞ്ഞ മാര്‍ച്ചില്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. എന്നാല്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് കാര്യമായ നീക്കങ്ങളൊന്നുമുണ്ടായില്ല.
നായനാര്‍ സര്‍ക്കാരിന്റെ കാലാവധി കഴിയാനിരിക്കെയാണ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ട് ഓര്‍ഡിനനന്‍സ് പുപ്പെടുവിച്ചത്. ഓര്‍ഡിനനന്‍സിന്റെ കാലാവധി 2001 ജൂണ്‍ ഒന്നിന് അവസാനിച്ചതോടെ മെഡിക്കല്‍ കോളജ് സഹകരണമേഖലയ്ക്ക് വീണ്ടും വിടാനുള്ള നീക്കങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ആരംഭിച്ചു.
സാമ്പത്തിക പ്രതിസന്ധിയാണ് മെഡിക്കല്‍ കോളജ് സഹകരണ മേഖലയിലേക്ക് തന്നെ വിടാനുള്ള കാരണമായി യുഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചത്. 200 കോടി ഇതിനകം തന്നെ മെഡിക്കല്‍ കോളജിന് ബാധ്യതയായുണ്ട്. മരുന്ന് വാങ്ങിയ വകയില്‍ സര്‍ക്കാരിന് 62 കോടി രൂപ കടം വേറെയുമുണ്ട്. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിക്കണമെങ്കില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണം. ഇതിന് 13 കോടി രൂപ ചെലവ് വരും. കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാന്‍ 24 കോടിയെങ്കിലും വേണം. ഇതു സംബന്ധിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നിയമസഭാ സമിതി ഇക്കാരണങ്ങളെല്ലാം ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് സഹകരണ മേഖലയിലേക്ക് വിടണമെന്ന് നിര്‍ദേശിച്ചിരുന്നു.
കോണ്‍ഗ്രസുകാര്‍ക്കും എതിര്‍പ്പ്
സഹകരണ മേഖലയിലുള്ള്ല പരിയാരം മെഡിക്കല്‍ കോളജിന്റെ ഭരണം നടത്തുന്ന അക്കാദമി ഓഫ് മെഡിക്കല്‍ സയന്‍സസ് എന്ന ചാരിറ്റബിള്‍ ട്രസ്റിന്റെ ചെയര്‍മാര്‍ മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനാണ്. വൈസ് ചെയര്‍മാന്‍ എം. വി. രാഘവനാണ്. കേരളാ സ്റേറ്റ് കോ ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ കോംപ്ലക്സ് ആന്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മെഡിക്കല്‍ സര്‍വീസസ് എന്ന സഹകരണ സംഘം നിര്‍ദ്ദേശിക്കുന്ന അംഗങ്ങളാണ് അക്കാദമിയുടെ ഭരണസമിതിയല്‍ ഡയറക്ടര്‍മാരാവുക. ഈ സഹകരണ സംഘത്തിന്റെ ചെയര്‍മാന്‍ എം. വി. രാഘവനാണ്.
3












Click it and Unblock the Notifications