സിപിഎമ്മിനും രാഘവനും തട്ടിക്കളിക്കാന്‍ ഒരു മെഡിക്കല്‍ കോളജ്...4
രാഘവന്‍ രക്ഷിക്കുമോ?
ഈ വര്‍ഷം അവസാനമാവുമ്പോഴേക്കും മെഡിക്കല്‍ കോളജില്‍ വേണ്ട സൗകര്യങ്ങളൊരുക്കുമെന്നാണ് രാഘവന്‍ പറയുന്നത്. മെഡിക്കല്‍ കോളജ് സഹകരണമേഖലയിലേക്ക് കൊണ്ടുവന്നതോടെ അവിടെ വേണ്ട സംവിധാനങ്ങളൊരുക്കേണ്ടത് എം. വി. രാഘവന്‍ ചെയര്‍മാനായുള്ള സൊസൈറ്റിയാണ്. എന്തായാലും മെഡിക്കല്‍ കോളജിന്റെ നിയന്ത്രണം ഏറ്റെടുക്കുക എന്ന ലക്ഷ്യം രാഘവന്‍ സാധിച്ചു.
മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ ഇനി ഉറ്റുനോക്കുന്നത് രാഘവനെയാണ്. മാറിവന്ന സര്‍ക്കാരുകള്‍ തങ്ങളുടെ നയമനുസരിച്ച് മെഡിക്കല്‍ കോളജിനോടുള്ള സമീപനം മാറ്റികൊണ്ടിരുന്നപ്പോള്‍ പ്രതിസന്ധിയിലായത് വിദ്യാര്‍ഥികളുടെ ഭാവിയാണ്. സര്‍ക്കാരുകളുടെ നയങ്ങളെന്തുമാവട്ടെ, മെഡിക്കല്‍ കോളജ് സഹകരണമേഖലയിലോ സര്‍ക്കാര്‍ മേഖലയിലോ പ്രവര്‍ത്തിക്കട്ടെ, തങ്ങളുടെ ഭാവിയാണ് അവരുടെ പ്രശ്നം.
4












Click it and Unblock the Notifications