കോടികളുടെ തോഴന് യാത്രയായി
ബാങ്കു നിക്ഷേപം തനിക്കു താല്പര്യമുളള ഓഹരികളിലേയ്ക്ക് കൃത്രിമമായി നിക്ഷേപിക്കുക എന്നതായിരുന്നു മേത്തയുടെ തന്ത്രം. ഇപ്രകാരം ചില കമ്പനികളുടെ ഓഹരി വില ക്രമാതീതമായി ഉയരുന്നു. മൂല്യം കുതിച്ചു കയറുമ്പോള്‍ വാങ്ങാന്‍ ആവശ്യക്കാരേറും. ഓഹരികളുടെ സിംഹഭാഗവും ഹര്‍ഷദിന്റെ കൈയിലായതിനാല്‍ ലാഭം മുഴുവന്‍ അദ്ദേഹത്തിന്. ഒരിക്കല്‍ എസിസിയുടെ ഓഹരിവില ഉയര്‍ന്നത് 10,000 വരെ. വിപണിയില്‍ അന്നുവരെ കാണാത്ത ഉണര്‍വാണ് ചെറിയ തരികിടയിലൂടെ മേത്ത സാധിച്ചത്. തൊടുന്ന ഓഹരികള്‍ക്കെല്ലാം പെന്നുംവില ഉറപ്പു വരുത്തുന്ന മാന്ത്രികനായി ഹര്‍ഷദ് ഏറെക്കാലം വിലസി.
സ്വര്‍ഗതുല്യമായിരുന്നു ജീവിതവും. വിലയേറിയ കാറുകള്‍ അനവധി. മുംബെയിലെ വര്‍ളിയില്‍ ഇന്ദ്രസദസ്സിനൊപ്പിച്ച് പണിത കടല്‍ത്തീരത്തെ ഉമ്മ വയ്ക്കുന്ന ഫ്ലാറ്റ്. കമ്പോള ചരിത്രത്തിലെ വന്തോക്കുകളിലൊന്നായ മനു മനേക്കിനെ കേസില്‍ തോല്‍പ്പിച്ച കീര്‍ത്തി. അക്ഷരാര്‍ത്ഥത്തില്‍ മുംബെയുവാക്കളുടെ അരുമയാണിന്നും ഈ വന്കാള.
രാജപ്രൗഡിയില്‍ കഴിഞ്ഞ ഹര്‍ഷദിനെ ടൈംസ് ഓഫ് ഇന്ത്യയാണ് കുടുക്കിയത്. മേത്തയുടെ സാമ്പത്തിക ഉറവിടങ്ങളും പണമൊഴുകുന്ന വഴികളും തിരിമറികളുടെ കഥകളും പരമ്പരയായി പ്രത്യക്ഷപ്പെട്ടതോടെ ഗ്രഹണകാലം തുടങ്ങി. തുടര്‍ന്ന് സിബിഐ അന്വേഷണവും ജയില്‍വാസവും.
അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് ഒരു കോടി രൂപ കൈക്കൂലി കൊടുത്തെന്ന ആരോപണവുമായി മേത്ത വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു. സ്യൂട്ട് കേസുമായി പത്രസമ്മേളനം നടത്തി, ആരോപണം തെളിയിക്കാന്‍ കൂട്ടിന് രാംജത് മലാനിയുമുണ്ടായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തെ ഏറെക്കാലം സ്യൂട്ട്കേസ് വിവാദം പിടിച്ചു കുലുക്കി. ആരോപണമന്വേഷിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
തുടര്‍ന്ന് മേത്തയുടെ സ്വത്തു വകകള്‍ കോടതി കണ്ടുകെട്ടി. എന്നാല്‍ 1992 മുതല്‍ 99 വരെ വിണ്ടും മേത്തയും സഹോദരങ്ങളും വിവാദകഥകളില്‍ സ്ഥാനം പിടിച്ചു. തോണ്ണൂറിലധികം സോഫ്റ്റ് വെയര്‍ കമ്പനികളുടെ 250 കോടി വിലമതിക്കുന്ന 27 ലക്ഷം ഓഹരികള്‍ കൈമാറ്റം ചെയ്തുവെന്നായിരുന്നു കേസ്. ആ കേസില്‍ ഇക്കഴിഞ്ഞ നവംബര്‍ 9 ന് ഹര്‍ഷദിനെ സിബിഐ അറസ്റു ചെയ്തു. കോടിക്കണക്കിന് രൂപയുടെ സാമ്പത്തികത്തിരിമറി ആരോപിച്ച് 28 കേസുകള്‍ മേത്തയുടെ പേരിലുണ്ടായിരുന്നെങ്കിലും മേത്ത ശിക്ഷിക്കപ്പെട്ടത് വെറും ഒരു കേസില്‍. മാരുതി ഉദ്യോഗ് ലിമിറ്റഡ് ഫണ്ടുപയോഗിച്ച് കമ്പോളത്തില്‍ നിന്ന് 30 കോടി വെട്ടിച്ച കേസില്‍ കോടതി അഞ്ചു വര്‍ഷം കഠിന തടവിനു വിധിച്ചു. അടുത്തിടെ യുടിഐ കുഭകോണത്തിലൂടെ വാര്ത്താത്താളുകളില് നിറഞ്ഞ കേതന് പരേഖും മേത്തയുടെ സുഹൃത്തും ശിഷ്യനുമായിരുന്നു.
സ്റോക്ക് മാര്‍ക്കറ്റെന്നോ ഷെയറെന്നോ ഒരിക്കലും കേട്ടിട്ടില്ലാത്ത നിരവധി സാധാരണക്കാരുടെ അടുക്കള വര്‍ത്തമാനത്തില്‍ പോലും കടന്നുവന്ന ബുദ്ധിരാക്ഷസനായിരുന്നു ഹര്‍ഷദ് മേത്ത. വിപണിയെ ചൂണ്ടുമര്‍മ്മം പ്രയോഗിച്ച് നിയന്ത്രിച്ച യഥാര്‍ത്ഥ വിദഗ്ദന്. നമ്മുടെ പ്രധാനമന്ത്രിമാര്‍ ഇദ്ദേഹത്തെ ധനമന്ത്രിയാക്കാന്‍ രഹസ്യമായി ആഗ്രഹിച്ചിട്ടുണ്ടാവില്ലെന്നാരു കണ്ടു? ഒരുവേള സാധാരണ ജനവും....
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications